India
ഹിന്ദു ദമ്പതികള്‍ എട്ടു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മതപുരോഹിതന്‍ഹിന്ദു ദമ്പതികള്‍ എട്ടു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മതപുരോഹിതന്‍
India

ഹിന്ദു ദമ്പതികള്‍ എട്ടു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മതപുരോഹിതന്‍

ശ്രീജയ സി.എം
|
13 May 2018 10:26 PM GMT

നാം രണ്ട്, നമുക്ക് എട്ട് എന്ന നയം സ്വീകരിക്കണമെന്നാണ് സനാതന്‍ ധര്‍മ്മ മഹാസംഘിന്റെ തലവന്‍ സ്വാമി പ്രഭോദാനന്ദ ഗിരിയുടെ ആഹ്വാനം.

ഹിന്ദുമതത്തെ സംരക്ഷിക്കാനായി ഹിന്ദു ദമ്പതികളോട് എട്ടു കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മതപുരോഹിതന്റെ ആഹ്വാനം. നാം രണ്ട്, നമുക്ക് എട്ട് എന്ന നയം സ്വീകരിക്കണമെന്നാണ് സനാതന്‍ ധര്‍മ്മ മഹാസംഘിന്റെ തലവന്‍ സ്വാമി പ്രഭോദാനന്ദ ഗിരിയുടെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ ഒരു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഖിപൂര്‍ മഹോരയില്‍ പവന്‍ വാന്‍ വിഹാര്‍ ആശ്രമം ആണ് റാലി സംഘടിപ്പിച്ചത്.

ഇന്നത്തെ കാലത്ത് ഹിന്ദുത്വത്തിനെതിരായി രാജ്യത്തുള്ള ഭീഷണകളില്‍ നിന്ന് മതത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഓരോ ഹിന്ദുവിന്റെയും ഉത്തരവാദിത്വമാണ്. രാജ്യത്തെ മുസ്‌ലിം കുടുംബങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഓരോ ഹിന്ദു ദമ്പതികള്‍ക്കും എട്ടു മക്കള്‍ വീതം വേണമെന്നും അതിനായി ഓരോ ഹിന്ദുക്കളും എട്ടു കുട്ടികള്‍ക്ക് വരെ ജന്മം നല്‍കാന്‍ തയ്യാറാകണം. നാം രണ്ട്, നമുക്ക് എട്ട് എന്ന നയം പിന്തുടരാന്‍ ഹിന്ദുക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മക്കളെ നോക്കാന്‍ കഴിവില്ലാത്തവര്‍ അവരെ തങ്ങളുടെ ആശ്രമത്തിലേല്‍പ്പിച്ചാല്‍ മതിയെന്നും തങ്ങള്‍ പരിപാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി ഹിന്ദു രക്ഷാ ദള്‍ നടപ്പിലാക്കുകയും സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവധനിരോധത്തോടെ തുടങ്ങിയ യോഗി ആദിത്യനാഥ് സംസ്ഥാനത്ത് നല്ല ഭരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുരോഹിതന്‍ പ്രസംഗത്തില്‍ പുകഴ്ത്തുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഹിന്ദുമതത്തില്‍ നിന്നുമുള്ള ആളായിരിക്കാന്‍ ഹിന്ദുക്കള്‍ ഭാവിയിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് കുടുംബാംസൂത്രണം നടപ്പിലാക്കാന്‍ നാം രണ്ട് നമുക്ക് രണ്ട് നയം സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കെയാണ് സ്വാമി പ്രഭോദാനന്ദ ഗിരിയുടെ പുതിയ പ്രസ്താവന. പുരോഹിതന്റെ ആഹ്വാനത്തിനെതിരെ ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Similar Posts