India
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്
India

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്

admin
|
13 May 2018 4:13 AM GMT

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഗവര്‍ണര്‍ സ്ഥാനത്തേക്കു് പരിഗണിക്കും

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മാറ്റിയേക്കും. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. പാര്‍ട്ടിയിലെ വിഭാഗീയതയും പട്ടേല്‍ സമരം നേരിട്ടതിലെ തിരിച്ചടിയും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ അഴിച്ച് പണിക്കാണ് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.

ഗുജറാത്തിലെ പാര്‍ട്ടി - സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ച ഓംപ്രകാശ് മാഥൂര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലും മുന്നണിയിലും അഴിച്ചുപണിക്ക് കളമൊരുങ്ങുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിച്ചുവെന്നും നിലവിലെ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍അധികാരത്തിലെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പട്ടേലരുടെ സംവരണവിരുദ്ധ പ്രക്ഷോഭത്തെ സംസ്ഥാനസര്‍ക്കാര്‍ വിലകുറച്ച് കണ്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പട്ടേല്‍ സമുദായത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി തീരുമാനം. പട്ടേല്‍ സമുദായംഗമായ നിതിന്‍ ഭായ് പട്ടേലിനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആനന്ദിബെന്നിനെ പഞ്ചാബ് ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കാനാണ് ബിജെപി ആലോചിക്കുന്നത്. അതേ സമയം ഡല്‍ഹിയിലെത്തിയ ആനന്ദിബെന്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തില്‍ ഭരണം നഷ്ടപ്പെട്ടാല്‍ അത് നരേന്ദ്രമോദിക്ക് തിരിച്ചടിയാകുമെന്നതിനാല്‍ എത്രയും വേഗം പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചു പണി നടത്തി പ്രതിച്ഛായ വീണ്ടെടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശം.

Similar Posts