ലളിത് മോദിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടനെ സമീപിച്ചേക്കും
|ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത് മോദിയെ വിട്ടുകിട്ടാന്‍ വിദേശ കാര്യ മന്ത്രാലയം ബ്രിട്ടനെ സമീക്കാനൊരുങ്ങുന്നു.
ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത് മോദിയെ വിട്ടുകിട്ടാന്‍ വിദേശ കാര്യ മന്ത്രാലയം ബ്രിട്ടനെ സമീക്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്തിമ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ലളിത് മോദിയെ വിട്ടു കിട്ടാന്‍ ബ്രിട്ടനോടപേക്ഷിക്കണമെന്ന് കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് വിദേശ കാര്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്തിയ ശേഷം എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ടെന്നും അതിന് മറുപടി ലഭിച്ചശേഷം കാര്യങ്ങള്‍ മുന്നോട്ട് ലഭിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഇതു വരെ ഒപ്പു വച്ചിട്ടില്ല. അതു കൊണ്ട് തന്നെ മറ്റു നയതന്ത്ര സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാകും ഇന്ത്യ ലളിത് മോദിയെ കൈമാറാന്‍ ബ്രിട്ടനോടപേക്ഷിക്കുക. ഇതു സംബന്ധിച്ച നിയമോപദേശം വിദേശ കാര്യ മന്ത്രാലയം തേടിയിട്ടുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പലതവണ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ലളിത് മോദി തയ്യാറായിട്ടില്ല. ലളിത് മോദിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു.