India
ഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണംഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണം
India

ഉത്തരാഖണ്ഡില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരണം

admin
|
14 May 2018 11:05 AM GMT

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ചമോലി ജില്ലയിലാണ്......

ഉത്തരാഖണ്ഡില്‍ ചൈന കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ചമോലി മേഖലയില്‍ ചൈനയുടെ സേനാവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് കയ്യേറ്റം നടത്തിയത്. ഉത്തരാഖണ്ഡിലെ ചമോലി മേഖലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തി ലംഘിച്ചത്. ഇന്ത്യന്‍ പ്രദേശം കൈയ്യേറിയ ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ പട്ടാളത്തെ വിന്യസിച്ചു. ചൈനയുടെ ഹെലികോപ്റ്ററുകള്‍ നിരവധി തവണ അതിര്‍ത്തി ലംഘിച്ചു. പ്രദേശത്തെ പ്രധാനപ്പെട്ട കനാല്‍ കൈയ്യേറാന്‍ ചൈനക്ക് കഴിഞ്ഞില്ലെന്ന്മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ പല പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ചാമോലി മേഖലയില്‍ മുന്പും ചൈന കൈയ്യേറ്റം നടത്തിയിരുന്നു. മേഖലയിലെ നിയന്ത്രണരേഖ കൃത്യമായി നിര്‍ണയിച്ചിട്ടില്ലെന്നും അതിന് ചൈന തയ്യാറാകുന്നില്ലെന്നും ബിജെപി എംപി ആര്‍ കെ സിങ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ ചൈനയും ഇന്ത്യയും 350 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്.

Similar Posts