India
പാകിസ്താനെതിരെ ഇന്ത്യ പ്രയോഗിച്ച സര്‍ജിക്കല്‍ ആക്രമണമെന്തെന്ന് അറിയാം...പാകിസ്താനെതിരെ ഇന്ത്യ പ്രയോഗിച്ച സര്‍ജിക്കല്‍ ആക്രമണമെന്തെന്ന് അറിയാം...
India

പാകിസ്താനെതിരെ ഇന്ത്യ പ്രയോഗിച്ച സര്‍ജിക്കല്‍ ആക്രമണമെന്തെന്ന് അറിയാം...

Alwyn K Jose
|
14 May 2018 7:34 PM GMT

പാകിസ്താന്റെ പ്രകോപനങ്ങളുടെയും ആക്രമണങ്ങളുടെയും മുനയൊടിച്ച് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു.

പാകിസ്താന്റെ പ്രകോപനങ്ങളുടെയും ആക്രമണങ്ങളുടെയും മുനയൊടിച്ച് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖക്ക് സമീപം തീവ്രവാദികളുടെ ഏഴോളം താവളങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ലോകത്തിലെ വിവിധ സേനകള്‍ ശത്രുക്കള്‍ക്ക് നേരെ വിജയകരമായി നടത്തിവരുന്ന സര്‍ജിക്കല്‍ ആക്രമണം എന്ന സൈനിക നീക്കമാണ് ഇന്ത്യ പാകിസ്താനെതിരെ പ്രയോഗിച്ചത്.

ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിനു നേരെ മിന്നലാക്രമണം നടത്തുകയും പരമാവധി നാശനഷ്ടം വരുത്തുകയും ചെയ്യുന്ന രീതിയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. ലക്ഷ്യം മാത്രം തകര്‍ക്കുകയും പരിസരപ്രദേശങ്ങളില്‍ ഒരനക്കം പോലും സൃഷ്ടിക്കാതെ വളരെ വേഗം സ്വന്തം പാളയത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന യുദ്ധമുറയാണിത്. എതിരാളികള്‍ക്ക് മേല്‍ അപ്രതീക്ഷിതമായി നടത്തുന്നതായതിനാല്‍ സ്വന്തം സേനയില്‍ പരമാവധി ആള്‍നാശം വരാതെ തിരിച്ചുമടങ്ങാനും കഴിയും. ആക്രമണത്തിന് കൂടുതല്‍ സമയം ചെലവഴിക്കില്ലെങ്കിലും സുദീര്‍ഘമായ ആസൂത്രണമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിജയത്തില്‍ പ്രധാനം. എതിരാളി പ്രതീക്ഷിക്കാത്ത സമയത്ത് ആക്രമണം നടത്തുകയും പരമാവധി നാശനഷ്ടം വരുത്തുകയും ചെയ്യുന്നതാണ് സര്‍ജിക്കല്‍ ട്രൈക്ക് എന്ന് മുന്‍ എയര്‍ ചീഫ് ഫാലി ഹോമി മേജര്‍ പറയുന്നു. കഴിഞ്ഞരാത്രി ഇന്ത്യന്‍ സേന ഈ സൈനിക നടപടി ബുദ്ധിപൂര്‍വം വളരെ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ജിക്കല്‍ ആക്രമണത്തിന് ഒരുങ്ങുന്ന സൈനിക സംഘത്തിലെ ഓരോരുത്തര്‍ക്കും പദ്ധതിയെന്താണെന്ന് വിശദീകരിക്കും. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ഉത്തരവാദിത്തങ്ങളുമുണ്ടാകും. സ്വന്തം സംഘത്തിലെ ഒരാള്‍ക്ക് പോലും ഒരു പോറല്‍ പോലുമേല്‍ക്കാതെ ദൌത്യം പൂര്‍ത്തിയാക്കുന്നതിലാണ് കാര്യം. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ തയാറെടുക്കുകയായിരുന്ന തീവ്രവാദികളുടെ ഏഴോളം താവളങ്ങളിലാണ് കഴിഞ്ഞരാത്രി ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയത്.

Similar Posts