India
ജയലളിത ആരോഗ്യത്തിനായി  ക്ഷേത്രത്തിന് 1.61 കോടി രൂപയുടെ സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ നല്‍കിജയലളിത ആരോഗ്യത്തിനായി ക്ഷേത്രത്തിന് 1.61 കോടി രൂപയുടെ സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ നല്‍കി
India

ജയലളിത ആരോഗ്യത്തിനായി ക്ഷേത്രത്തിന് 1.61 കോടി രൂപയുടെ സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ നല്‍കി

Damodaran
|
14 May 2018 9:25 AM GMT

ക്ഷേത്രത്തിലെ ഗണേശ, ഹനൂമാന്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്താനായി 1.61 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നല്‍കിയത്. ജയ പബ്ലിക്കേഷന്‍സ് ചെന്നൈ, നീലഗിരി കോടനാട് എസ്റ്റേറ്റ് എന്നീ പേരുകളിലാണ്.....

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പേരില്‍ മൈസൂരിലെ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലേക്ക് 1.61 കോടി രൂപയുടെ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ ദാനമായി നല്‍കി. ജയലളിതയുടെ ആരാധകരാണ് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പൂര്‍ണാരോഗ്യം വീണ്ടെടുക്കണമെന്ന പ്രാര്‍ഥനയോടെ ക്ഷേത്രത്തിലെ ഗണേശ, ഹനൂമാന്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്താനായി 1.61 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നല്‍കിയത്. ജയ പബ്ലിക്കേഷന്‍സ് ചെന്നൈ, നീലഗിരി കോടനാട് എസ്റ്റേറ്റ് എന്നീ പേരുകളിലാണ് സംഭാവന വന്നതെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

ജയ പബ്ലിക്കേഷന്‍സിലെ അധികൃതരുള്‍പ്പെട്ട അഞ്ചംഗ സംഘം ക്ഷേത്രത്തിലെത്തിയിരുന്നു. ജയയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജയും നടന്നു. പുതുതായി ലഭിച്ച ആഭരണങ്ങള്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ ശേഷമായിരുന്നു പ്രത്യേക പൂജകള്‍. ജയലളിത പതിവായി ദര്‍ശനത്തിനെത്താറുള്ള ക്ഷേത്രങ്ങളിലൊന്നാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. 2011ല്‍ തന്‍റെ ജന്മദിനത്തിലാണ് ജയലളിത അവസാനമായി ക്ഷേത്രത്തിലെത്തിയത്.

Similar Posts