India
India

ഹൈദരാബാദിലെ വിദ്യാര്‍ഥി സമരം: ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

admin
|
14 May 2018 10:36 PM GMT

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ദളിത് ബഹുജന്‍ സാംസ്കാരിക കൂട്ടായ്മ പ്രതിഷേധിച്ചു

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ദളിത് ബഹുജന്‍ സാംസ്കാരിക കൂട്ടായ്മ കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തി.

രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള സമരം പൊലീസ് അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക കൂട്ടായ്മ രംഗത്തെത്തിയത്. ഹൈന്ദവ ഫാഷിസത്തിനെതിരെ പ്രകടനം നടത്തിയും മുദ്രാവാക്യം മുഴക്കിയും ചിത്രം വരച്ചുമായിരുന്നു ഐക്യദാര്‍ഢ്യം.

രാജ്യത്തെ സര്‍വകലാശാലകളിലെല്ലാം ഫാഷിസ്റ്റുകള്‍ കടന്നുകയറുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കോഴിക്കോട്ട് നടന്ന പ്രതിഷേധ സംഗമം ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിനി സ്മിത നെരവത്ത് ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകരായ സിവിക് ചന്ദ്രന്‍, ഒ പി രവീന്ദ്രന്‍, ആര്‍ എം പി നേതാവ് കെ കെ രമ ന്തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Similar Posts