സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി
|ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. ...
സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ബാങ്കുകളില്‍ നിന്ന് നിശ്ചയിച്ച പരിധിയിലുള്ള പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കോടതി . അത്രയും പണം ഇല്ലെങ്കില്‍ പുതിയ പരിധി നിശ്ചയിക്കണം.കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം ആവശ്യത്തിനില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു.
നോട്ട് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് കോടതി ചോദിച്ച ചോദ്യങ്ങള്‍
നോട്ട് പിന്‍വലിക്കുന്നതിനുള്ള ആര്‍ ബി ഐ നിയമങ്ങള്‍ കേന്ദ്രം പാലിച്ചിട്ടുണ്ടോ?
നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൌലികാവകാശ ലംഘനമാണോ?
നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചാണോ നോട്ട് പിന്‍വലിച്ചത്?
സഹകരണ ബാങ്കുകളോട് വിവേചനം കാട്ടിയത് ശരിയാണോ?
നോട്ട്: മൂന്ന് വിഷയത്തില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി
1. സഹകരണ ബാങ്കുകളില്‍ ഉപാധികളോടെ പഴയ നോട്ട് സ്വീകരിക്കാമോ?
2. ബാങ്കില്‍ നിന്ന് 24,000 രൂപ തികച്ച് കിട്ടാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കേണ്ട കുറഞ്ഞ തുക നിശ്ചയിക്കാമോ?
3. ആശുപത്രികളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ട സമയ പരിധി നീട്ടാമോ?
വേണ്ടിവന്നാല്‍ ഹരജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സഇക്കാര്യം ബുധനാഴ്ച കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോടതി വാദം കേള്‍ക്കും.