India
നടിക്കെതിരായ അക്രമം; വീഡിയോ പ്രചാരം തടയണമെന്ന് സുപ്രിംകോടതിനടിക്കെതിരായ അക്രമം; വീഡിയോ പ്രചാരം തടയണമെന്ന് സുപ്രിംകോടതി
India

നടിക്കെതിരായ അക്രമം; വീഡിയോ പ്രചാരം തടയണമെന്ന് സുപ്രിംകോടതി

Ubaid
|
14 May 2018 11:50 AM GMT

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുനിതാ കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നവകാശപ്പെട്ട് പ്രചാരണം നടത്തുന്ന ഫെയ്സ്ബുക്കു പേജിനെതിരെ നടപടിയെടുക്കണമെന്ന് സുപ്രിംകോടതി. നടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ, ചിത്രങ്ങളോ പ്രചരിക്കുന്നത് തടയണമെന്ന് ഫെയ്സ്ബുക്കിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. പേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കേടതി. നടിക്കെതിരായ അക്രമവും, സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും സുനിതയുടെ അഭിഭാഷകന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോളായിരുന്നു വിഷയത്തില്‍ കോടതി ഇടപെട്ടത്.

Related Tags :
Similar Posts