ശത്രുക്കള്‍ ഒന്നിച്ചാല്‍ ആര്‍എസ്എസ് ന്യൂനപക്ഷമെന്ന് ഉമര്‍ഖാലിദ്
|ഇന്ത്യയില്‍ ബി.ജെ.പിയെന്നാല്‍ മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്നാണ് പൊതു ധാരണയെന്നും അതല്ല യാഥാര്‍ത്ഥ്യമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കവെ ഉമര്‍ ഖാലിദ് പറഞ്ഞു...
ബി.ജെ.പിയും ആര്.എസ്.എസും ശത്രുക്കളായിക്കാണുന്ന ജനവിഭാഗങ്ങള്‍ മുഴുവന്‍ ഒന്നിച്ചു നിന്നാല്‍ രാജ്യത്തെ പ്രധാന ന്യൂനപക്ഷവിഭാഗം ആര്.എസ്.എസാവുമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. ഡല്‍ഹിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു ഉമര്‍ ഖാലിദ്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മനുഷ്യാവകാശ പ്രവര്ത്തകന ജോണ്‍ ദയാല്‍ ചൂണ്ടിക്കാട്ടി. മുന്‍കാലത്ത് വിഭാവനം ചെയ്യപ്പെട്ട സ്വാതന്ത്ര്യം ഇപ്പോഴും ലഭിച്ചിട്ടില്ലാത്തതുകൊണ്ടാണ് സര്‍വകലാശാലകളില്‍ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴങ്ങുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എസ്.ക്യു.ആര്.ഇല്യാസ് പറഞ്ഞു.
ഇന്ത്യയില്‍ ബി.ജെ.പിയെന്നാല്‍ മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്നാണ് പൊതു ധാരണയെന്നും അതല്ല യാഥാര്‍ത്ഥ്യമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കവെ ഉമര്‍ ഖാലിദ് പറഞ്ഞു. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ദളിതരും കര്‍ഷകരും തൊഴിലാളികളും എല്ലാം ബി.ജെ.പിയുടെ ശത്രുക്കളാണ്. അവര്‍ ശത്രുക്കളായിക്കാണുന്നവരെല്ലാം ഒരുമിച്ചു നിന്നാല്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗം മുസ്ലിങ്ങളല്ല, ആര്.എസ്.എസ് ആയിരിയ്ക്കുമെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു.
ഇന്ന് ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണെന്നും മാധ്യമങ്ങളടക്കം വലിയൊരു വിഭാഗത്തിന് അത് മനസ്സിലാവുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്ത്തകന് ജോണ്‍ ദയാല്‍ പറഞ്ഞു. ഇസ്ലാമോഫോബിയ പടര്‍ത്തുന്നത് മുസ്ലിങ്ങളെ നേരിടാന്‍ വേണ്ടി മാത്രമല്ലെന്നും ജോണ്‍ദയാല്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരകാലത്ത് വിഭാവനം ചെയ്ത അവകാശങ്ങള്‍ സ്വാതന്ത്ര്യ ലബ്ദി കഴിഞ്ഞ് 68 വര്‍ഷം കഴിഞ്ഞിട്ടും ലഭിയ്ക്കാത്തതു കൊണ്ടാണ് സര്‍വകലാശാലകളില്‍ ഇക്കാലത്ത് സ്വാതന്ത്ര്യ മുദ്രാവാക്യം ഉയരുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എസ്.ക്യു.ആര് ഇല്യാസ് പറഞ്ഞു.