വരള്‍ച്ചാ ദുരിതബാധിതര്‍ക്ക് ആശ്വാസമായി അക്ഷയ് കുമാര്‍
|മഹാരാഷ്ട്രയിലെ വരള്‍ച്ചാ ദുരിതബാധിതര്‍ക്ക് ആശ്വാസമായി 50 ലക്ഷം രൂപ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
മഹാരാഷ്ട്രയിലെ വരള്‍ച്ചാ ദുരിതബാധിതര്‍ക്ക് ആശ്വാസമായി 50 ലക്ഷം രൂപ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കടുത്ത വരള്‍ച്ചയാണ് മഹാരാഷ്ട്ര നേരിടുന്നത്. 43000 ഗ്രാമങ്ങളില്‍ 27723 ഗ്രാമങ്ങളും വരള്‍ച്ച മൂലം ദുരിതമനുഭവിക്കുകയാണ്. സംസ്ഥാനത്തെ 75 അണക്കെട്ടുകളില്‍ 54 ലും ഏകദേശം വറ്റിവരണ്ട അവസ്ഥയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷം. നരകത്തേക്കാള്‍ കഷ്ടമായ അവസ്ഥയാണ് ഇവിടുത്തെ കര്‍ഷകരും കുടുംബങ്ങളും നേരിടുന്നത്. ഇതോടെ വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങി. ജയലുക്ത് ഷിവര്‍ അഭിയാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂലം ജലലഭ്യത ഉയര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ജലശേഖരണത്തിന് ഗ്രാമങ്ങളില്‍ വലിയ കുളങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയ അക്ഷയ് കുമാര്‍ 50 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചത്. നേരത്തെ കൃഷി നാശത്തെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലായിരുന്ന 180 ഓളം കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായമായി 90 ലക്ഷം രൂപ അക്ഷയ് കുമാര്‍ നല്‍കിയിരുന്നു. ഇതേസമയം, വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയിലേക്ക് നീങ്ങുന്ന കര്‍ഷകരെ സഹായിക്കാന്‍ ബോളിവുഡ് താരങ്ങളായ നാനാ പടേക്കറും ആമിര്‍ ഖാനുമൊക്കെ രംഗത്തുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ നാനാ പടേക്കര്‍ ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്.