മാന്‍ ബുക്കര്‍ പ്രൈസ്: അന്തിമ പട്ടികയില്‍ നിന്നും അരുന്ധതി റോയ് പുറത്ത്
|മാന്‍ ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ നിന്നും ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് പുറത്ത്. അരുന്ധതിയുടെ പുതിയ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് പുരസ്കാരത്തിനുള്ള ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരുന്നു..
മാന്‍ ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ നിന്നും ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് പുറത്ത്. അരുന്ധതിയുടെ പുതിയ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് പുരസ്കാരത്തിനുള്ള ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
അടുത്തമാസം 17നാണ് പുരസ്കാര പ്രഖ്യാപനം. 2016 ഒക്ടോബര്‍ ഒന്നിനും 2017 ഇടയിലുള്ള പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഇതില്‍ പ്രഥമ പരിഗണനയില്‍ വന്ന 13 പുസ്തകങ്ങളില്‍ അരുന്ധതിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസും ഇടം പിടിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയിലെ ആറ് പുസ്കങ്ങളില്‍ നിന്നും ദ മിനിസ്ട്രി ഓഫ് അട്ട്മോസ്റ്റ് ഹാപ്പിനെസ് പുറന്തള്ളപ്പെട്ടു. 1997ല്‍ അരുന്ധതിയുടെ ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് മാന്‍ ബുക്കര്‍പ്രൈസ് നേടിയിരുന്നു.
ഈ വര്‍ഷം ജൂണിലാണ് ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള വായനക്കാര്‍ പുസ്കം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സമകാലീന ഇന്ത്യയുടെ നേര്‍ച്ചിത്രമാണ് പുസ്തകം. ഗുജറാത്ത് കലാപവും കശ്മീരിലെ മനുഷ്യാവകാശ ധ്വംസനവും, രാജ്യത്ത് നടന്ന വര്‍ഗീയ കലാപമൊക്കെ നോവലില്‍ കടന്നുവരുന്നുണ്ട്.
പോള്‍ ആസ്റ്ററിന്റെ 4321, എമിലി ഫ്രിഡ്ലന്ഡിന്റെ ഹിസ്റ്ററി ഓഫ് വോല്വ്സ്, ജോര്‍ജ് സൌന്ദറിന്റെ ലിന്ങ്കോല് ഇന്‍ ദി ബാര്‍ഡോ , പാക്- ബ്രിട്ടീഷ് എഴുത്തുകാരന് മൊഹസിന്‍ ഹാമിദിന്റെ എക്സിറ്റ് വെസ്റ്റ് , ഫിയോന മോസ്ലിയുടെ എല്‍മെറ്റ് അലി സ്മിത്തിന്റെ ഓട്ടം എന്നിവയാണ് അന്തിമ പട്ടികയിലുള്ളത്.അടുത്തമാസം 17നാണ് വിജയിയെ പ്രഖ്യാപിക്കുക. 4214007രൂപയാണ് സമ്മാനത്തുക.