India
ദേശീയ ഗാനാലാപനത്തിനിടെ ഫോണ്‍വിളി; ഫറൂഖ് അബ്ദുല്ല മാപ്പുപറഞ്ഞുദേശീയ ഗാനാലാപനത്തിനിടെ ഫോണ്‍വിളി; ഫറൂഖ് അബ്ദുല്ല മാപ്പുപറഞ്ഞു
India

ദേശീയ ഗാനാലാപനത്തിനിടെ ഫോണ്‍വിളി; ഫറൂഖ് അബ്ദുല്ല മാപ്പുപറഞ്ഞു

admin
|
14 May 2018 2:07 PM GMT

ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല മാപ്പു പറഞ്ഞു.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല മാപ്പു പറഞ്ഞു. താന്‍ രാജ്യത്തെ മനപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല. സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതായും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. ദേശീയ ഗാനാലാപന സമയത്ത് മറ്റെല്ലാവരും ആദരപൂര്‍വം നിന്നപ്പോള്‍, ഫറൂഖ് അബ്ദുല്ല മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ടെലിവിഷന്‍ കാമറയില്‍ പതിഞ്ഞത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Similar Posts