മോദിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പാകിസ്താന് കോടതിയില്‍ ഹരജി
|കശ്മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നുമെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് കോടതിയില്‍ ഹരജി.
കശ്മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നുമെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് കോടതിയില്‍ ഹരജി. അഭിഭാഷകനായ അബ്ദുല്‍ ഹമീദ് എന്നയാളാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മോദിയുടെ ഉത്തരവ് പ്രകാരം നിരപരാധികളായ കശ്മീരികളെ കൊന്നൊടുക്കുന്നുവെന്നാണ് പരാതി. പാകിസ്താന് ശിക്ഷാ നിയമപ്രകാരവും തീവ്രവാദ വിരുദ്ധ നിയമപ്രകാരവും മോദിക്കെതിരെ കൊലക്കുറ്റവും ഭീകരപ്രവര്‍ത്തനവും ചുമത്തി കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്താനും കലാപത്തിനും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ ഇന്ത്യന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. അംബാല ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തീവ്രവാദ വിരുദ്ധ ഫ്രണ്ട് ഇന്ത്യയുടെ പ്രസിഡന്റ് വിരേഷ് ഷണ്ഡില്യയാണ് ശരീഫിനെതിരെ നിയമനടപടി സ്വീകരിച്ചത്.