India
നാഗപട്ടണത്തെ ദലിത് പ്രക്ഷോഭം അവസാനിക്കില്ലെന്ന് സൂചനനാഗപട്ടണത്തെ ദലിത് പ്രക്ഷോഭം അവസാനിക്കില്ലെന്ന് സൂചന
India

നാഗപട്ടണത്തെ ദലിത് പ്രക്ഷോഭം അവസാനിക്കില്ലെന്ന് സൂചന

Ubaid
|
15 May 2018 8:00 PM GMT

ഉത്സവദിവസത്തില്‍ പൂജ ചെയ്യാനുള്ള അവകാശത്തിനായുള്ള സമരത്തിന്‍ര ഭാഗമായ മതംമാറ്റം പ്രഖ്യാപനം കൂടി ഉണ്ടായതോടെ ജില്ലാകളക്ടര്‍ തന്നെ സമാധാന ചര്‍ച്ച വിളിച്ചു.

ക്ഷേത്രോത്സവം മാറ്റിവെച്ച് താല്‍ക്കാലിക ഒത്തുതീര്‍പ് ഉണ്ടായെങ്കിലും നാഗപട്ടണത്തെ ദലിത് പ്രക്ഷോഭം അവസാനിക്കില്ലെന്ന് സൂചന. ഹിന്ദുസംഘടനകളുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍ നടത്തിയ നാടകമായാണ് ദലിതര്‍ ഒത്തുതീര്‍പിനെ കാണുന്നത്. നിയമപോരാട്ടത്തോടൊപ്പം പ്രക്ഷോഭവും തുടരാനാണ് തീരുമാനം. മതംമാറ്റതീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ദലിതര്‍ പറയുന്നു.

ഉത്സവദിവസത്തില്‍ പൂജ ചെയ്യാനുള്ള അവകാശത്തിനായുള്ള സമരത്തിന്‍ര ഭാഗമായ മതംമാറ്റം പ്രഖ്യാപനം കൂടി ഉണ്ടായതോടെ ജില്ലാകളക്ടര്‍ തന്നെ സമാധാന ചര്‍ച്ച വിളിച്ചു. പ്രദേശത്തെ എം എല്‍ എയും മന്ത്രിയുമായ ഒ എസ് മണിയന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ദലിതര്‍ നല്‍കിയ കേസില്‍ വിധിവരുംവരെ ക്ഷേത്ര ഉത്സവം മാറ്റിവെക്കാനാണ് തീരുമാനിച്ചത്.

ഉത്സവം മാറ്റിവെച്ചതിന്റെ അസ്വസ്ഥതയാണ് ഉയര്‍ന്ന ജാതിക്കാര്‍ പങ്കുവെക്കുന്നത്. ഒത്തുതീര്‍പ്പ് താല്ക്കാലികമാണെന്നും പ്രക്ഷോഭവും സമരവുമായി മുന്നോട്ടുപോകുമെന്നും ദലിത് വിഭാഗങ്ങളും പറയുന്നു. തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണികള്‍ക്ക് മുന്നില്‍ മതംമാറ്റ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയും അവര്‍ നല്‍കുന്നു.

Similar Posts