India
താന്‍ കര്‍ഷകന്റെ മകള്‍; ധനാഢ്യനായ പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കുന്നു: ശശികലതാന്‍ കര്‍ഷകന്റെ മകള്‍; ധനാഢ്യനായ പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കുന്നു: ശശികല
India

താന്‍ കര്‍ഷകന്റെ മകള്‍; ധനാഢ്യനായ പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കുന്നു: ശശികല

Sithara
|
15 May 2018 12:56 AM GMT

കര്‍ഷകന്റെ മകളായ താന്‍ പാര്‍ട്ടിയെ സംരക്ഷിക്കുമ്പോള്‍ ധനാഢ്യനായ പന്നീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ശശികല പറഞ്ഞു

റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടി എംഎല്‍എമാര്‍ക്ക് മുന്‍പില്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ വൈകാരിക പ്രകടനം. കര്‍ഷകന്റെ മകളായ താന്‍ പാര്‍ട്ടിയെ സംരക്ഷിക്കുമ്പോള്‍ ധനാഢ്യനായ പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ശശികല പറഞ്ഞു. എന്നാല്‍ മുതലക്കണ്ണീര് കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാമെന്ന് കരുതേണ്ടെന്ന് പനീര്‍ശെല്‍വം തിരിച്ചടിച്ചു.

ഗവര്‍ണര്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശമുന്നയിച്ച ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍ട്ടി എംഎല്‍എമാരെ തുടര്‍ച്ചയായ രണ്ടാം ദിനവും അഭിസംബോധന ചെയ്തു. ഇക്കുറി പ്രസംഗം മാധ്യമങ്ങള്‍ക്ക് മുന്‍പിലായിരുന്നു. മധ്യവര്‍ഗത്തില്‍പ്പെട്ട നിങ്ങളുടെ മുന്‍പില്‍ സംസാരിക്കുന്ന താന്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെന്ന് ശശികല പറഞ്ഞു. ധനിക കുടുംബത്തില്‍ ജനിച്ച പനീര്‍ശെല്‍വം പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ജയലളിതയെ പറ്റി സംസാരിക്കുമ്പോള്‍ ശശികല വികാരാധീനയായി.

എന്നാല്‍ മുതലക്കണ്ണീര് കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാമെന്ന് ശശികല കരുതേണ്ടെന്ന് പനീര്‍ശെല്‍വം തിരിച്ചടിച്ചു. എംഎല്‍എമാരെ തടഞ്ഞു വെച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന ശശികല പിന്നെ എന്തിനാണ് അവരെ കാണാന്‍ അവിടേക്ക് പോയതെന്ന് പനീര്‍ശെല്‍വം ചോദിച്ചു.

ശശികല എത്തിയ ഉടന്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. റിസോര്‍ട്ടിന് കാവല്‍ നില്‍ക്കുന്നവര്‍ ശശികലയുടെ ഗുണ്ടകളാണെന്നും ഓരോ എംഎല്‍എകക്കും നാല് പേരരെയാണ് കാവല്‍ നിര്‍ത്തിയിരിക്കുന്നതെന്നും പനീര്‍ശെല്‍വം ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തേനി എംപി പാര്‍ത്ഥിപന്‍ പന്നീര്‍ശെല്‍വത്തിന്‍റെ വീട്ടിലെത്തി പിന്തുണയറിയിച്ചു. ഇതോടെ പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന എംപിമാരുടെ എണ്ണം പതിനൊന്നായി.

Similar Posts