India
സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണം''സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണം''
India

''സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണം''

admin
|
15 May 2018 2:20 PM GMT

സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണമെന്നാണ് ദിലീപ് സംഘാനിയുടെ ആവശ്യം.

ഇന്ത്യയില്‍ ''ഭാരത് മാതാ കീ ജയ്'' ഉണ്ടാക്കുന്ന വിവാദങ്ങള്‍ ഓരോ ദിവസവും തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഏറ്റവും അവസാനം ഈ വിവാദത്തിലേക്ക് കണ്ണി ചേര്‍ന്നിരിക്കുന്നത് ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് സംഘാനിയാണ്.

സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണമെന്നാണ് ദിലീപ് സംഘാനിയുടെ ആവശ്യം. ഗുജറാത്തില്‍ സംഘാനിക്ക് നാല് സ്കൂളുകളുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ പ്രവേശനത്തിനാണ് ദിലീപ് ഇത്തരമൊരു നിബന്ധന മുന്നില്‍ വച്ചിരിക്കുന്നത്.

ദിലീപ്‌ സംഘാനിയുടെ കീഴിലുള്ള ശ്രീ പട്ടേല്‍ വിദ്യാര്‍ത്ഥി ആശ്രമം ട്രസ്‌റ്റ് ആണ്‌ നിയമം കൊണ്ടുവന്നിരിക്കുന്നത്‌. സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ‘ഭാരത്‌ മാതാ കീ ജയ്‌’ എന്നെഴുതിയിരിക്കണം എന്നാണ്‌ നിര്‍ദേശം. ഞായറാഴ്‌ച നടന്ന ട്രസ്‌റ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ട്രസ്‌റ്റിന്‌ കീഴില്‍ അംറേലിയില്‍ ഒരു പ്രൈമറി സ്‌കൂളും രണ്ടു ഹൈസ്‌കൂളുകളും ഒരു കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ നാലു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമായി 4000 വിദ്യാര്‍ത്ഥികളാണ്‌ പഠിക്കുന്നത്‌.

'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ മടികാണിക്കുന്നവരുടെ തലവെട്ടാന്‍ മടിക്കില്ലെന്ന് യോഗാഗുരു ബാബാ രാംദേവ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

Similar Posts