ബീഫ് കഴിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്ന് കേന്ദ്ര മന്ത്രി
|ഇന്ന് പശു സംരക്ഷണത്തിന്‍റെ പേരില്‍ ഗോരക്ഷകര്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ക്രൂരമായി മര്‍ദിക്കുകയാണ്. നിരവധി നിരപരാധികള്‍ക്കാണ് ഇതുമൂലം ജീവന്‍ നഷ്ടമായിട്ടുള്ളത്. ഇത് നീതീകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ല -
ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അതാവലെ, ഗോരക്ഷകര്‍ ഇപ്പോഴത്തെ പോലെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ തന്‍റെ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ പൌരനുമുണ്ട്. ഒരാള്‍ ബീഫ് കഴിക്കുകയാണെങ്കില്‍ അത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ഇന്ന് പശു സംരക്ഷണത്തിന്‍റെ പേരില്‍ ഗോരക്ഷകര്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ക്രൂരമായി മര്‍ദിക്കുകയാണ്. നിരവധി നിരപരാധികള്‍ക്കാണ് ഇതുമൂലം ജീവന്‍ നഷ്ടമായിട്ടുള്ളത്. ഇത് നീതീകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ല - മന്ത്രി പറഞ്ഞു.
നാഗ്പൂരില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് 40 വയസുകാരനെ മര്‍ദിച്ച നടപടിയെ കേന്ദ്രമന്ത്രി നിശിതമായി വിമര്‍ശിച്ചു. ആട്ടിറച്ചിക്ക് വില കൂടുതലായതിനാലാണ് ആളുകള്‍ ബീഫ് വാങ്ങുന്നത്. ബീഫ് വാങ്ങാനും കഴിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഗോരക്ഷകാണെന്ന പേരില്‍ മനുഷ്യ മാംസം ആഗ്രഹിക്കുന്നവരായി മാറുന്നത് ശരിയല്ല.