India
യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ബിജെപി നേതാവിന്‍റെ മകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുയുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ബിജെപി നേതാവിന്‍റെ മകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
India

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ബിജെപി നേതാവിന്‍റെ മകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Sithara
|
15 May 2018 8:26 PM GMT

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബെരാളയുടെ മകന്‍ വികാസ് ബെരാളയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബെരാളയുടെ മകന്‍ വികാസ് ബെരാളയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് ഇരുവരെയും പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

ഛണ്ഡീഗഡ് ദേശീയപാതയില്‍ വച്ച് യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ വികാസിനെയും സുഹൃത്ത് ആശിഷ് കുമാറിനെയും ഇന്നലെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 365, 511 വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്കാണ് കോടതി ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അന്നുതന്നെ യുവതിയുടെ പരാതിയില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു എങ്കിലും നിസാരവകുപ്പ് ചുമത്തി വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വീണ്ടും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 7 കിലോമീറ്ററോളം വികാസ് പിന്തുടര്‍ന്നുവെന്നും രണ്ട് തവണ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമം നടന്നുവെന്നുമാണ് യുവതിയുടെ പരാതി.

Related Tags :
Similar Posts