മോചനദ്രവ്യം നല്‍കിയിട്ടില്ല; ഫാദറുടെ മോചനത്തിന് ബഹളമുണ്ടാക്കാതെ ശ്രമിച്ചെന്ന് കേന്ദ്രം
|ടോമിന്റെ മോചനത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.
ഫാദര്‍ ടോം ഉഴുന്നാലിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ്. കേന്ദ്രത്തിന്റെ വിശ്രമമില്ലാത്ത ഇടപെടലുകളാണ് മോചനം സാധ്യമാക്കിയതെന്നും വി കെ സിങ് അവകാശപ്പെട്ടു. ഫാദര്‍ ടോമിന്റെ മോചനത്തിനായി എന്തെല്ലാം ചെയ്തെന്ന് വ്യക്തമാക്കാനാകില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തോടാണ് കേന്ദ്ര സഹമന്ത്രി വി കെ സിങ്ങിന്റെ പ്രതികരണം. ബഹളങ്ങളില്ലാതെ എന്നാല്‍ ഫലപ്രദമായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി അവകാശപ്പെട്ടു. മോചനത്തിന് ശേഷം ഫാദര്‍ ടോം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടില്ല. വത്തിക്കാനിലുള്ള അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് സ്വയം തീരുമാനമെടുക്കട്ടെയെന്നും വി കെ സിങ് പറഞ്ഞു.
ടോമിന്റെ മോചനത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.