ആറ് വയസ്സുകാരി സ്കൂളില്‍ കൂട്ടബലാത്സംഗത്തിനിരയായി
|സംഭവത്തില്‍ 2 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
രാജസ്ഥാനിലെ ബാര്‍മറില്‍ ആറ് വയസ്സുകാരി സ്കൂളില്‍ കൂട്ടബലാത്സംഗത്തിനിരയായി.. സംഭവത്തില്‍ 2 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ആറ് വയസ്സുകാരിയായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.
വിദ്യാലയത്തിലെ കക്കൂസിന് സമീപമുള്ള മുറിയിലെ മേശയില്‍ കെട്ടിയിട്ടായിരുന്നു സംഭവം.ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വിദ്യാലയത്തിലെ 2 തൂപ്പുജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗ കുറ്റത്തിനുള്ള IPC വകുപ്പുകളും പോക്സോ നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.കൂടുതല്‍ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് എതിരായുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാലത്തില്‍ കുട്ടികളുടെ സുരക്ഷ ശക്തമാക്കണമെന്ന മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.