India
ഭഗത് സിങ്ങിനെ തീവ്രവാദിയാക്കി ദല്‍ഹി സര്‍വ്വകലാശാലഭഗത് സിങ്ങിനെ തീവ്രവാദിയാക്കി ദല്‍ഹി സര്‍വ്വകലാശാല
India

ഭഗത് സിങ്ങിനെ തീവ്രവാദിയാക്കി ദല്‍ഹി സര്‍വ്വകലാശാല

admin
|
15 May 2018 5:06 PM GMT

ഭഗത് സിങ്ങിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിനെ തീവ്രവാദിയാക്കി ദല്‍ഹി സര്‍വ്വകലാശാല. ഭഗത് സിങ്ങിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിപ്‌ളവകാരികളുടെ ചിറ്റഗോങ് ആക്രമണത്തെ ഭീകരാക്രമണമായും പാഠപുസ്തകത്തില്‍ ചിത്രീകരിക്കുന്നു. കൂടാതെ ബ്രീട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ സാന്റേഴ്‌സണെ വിപ്ലവകാരികള്‍ വെടിവെച്ചു കൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനമാണ് ദല്‍ഹി സര്‍വകലാശാലക്ക്. സംഭവം പുറത്തുവന്നതോടെ ഇതിനെതിരെ വന്‍ പ്രതിഷേധവുമായി ചരിത്രകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. പാഠപുസ്തകത്തില്‍ നിന്ന് വിവാദമായ ഭാഗം എത്രയും പെട്ടന്ന് ഒഴിവാക്കണമെന്ന് സര്‍വകലാശാല അധികൃതരോട് ഇവര്‍ ആവശ്യപ്പെട്ടു.

Similar Posts