India
പപ്പുവിന് പകരം യുവരാജ്; ഗുജറാത്തില്‍ പുതിയ പ്രചാരണ വീഡിയോയുമായി ബിജെപിപപ്പുവിന് പകരം യുവരാജ്; ഗുജറാത്തില്‍ പുതിയ പ്രചാരണ വീഡിയോയുമായി ബിജെപി
India

പപ്പുവിന് പകരം യുവരാജ്; ഗുജറാത്തില്‍ പുതിയ പ്രചാരണ വീഡിയോയുമായി ബിജെപി

Sithara
|
15 May 2018 1:14 AM GMT

48 സെക്കന്‍റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ യുവരാജാവ് വോട്ട് ചോദിക്കുന്നതും പലചരക്കുകടക്കാരന്‍ നല്‍കുന്ന മറുപടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചരണ പരസ്യത്തില്‍ പപ്പുവെന്ന വാക്ക് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതോടെ പുതിയ പരസ്യവുമായി ബിജെപി രംഗത്തെത്തി. പപ്പുവിന് പകരം യുവരാജിനെയാണ് (രാജകുമാരന്‍) രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് ബിജെപി പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

48 സെക്കന്‍റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ യുവരാജാവ് വോട്ട് ചോദിക്കാനെത്തുന്നതും പലചരക്കുകടക്കാരന്‍ നല്‍കുന്ന മറുപടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വോട്ട് തേടിയെത്തിയ യുവരാജാവിനോട് വോട്ട് തരില്ലെന്നാണ് കടക്കാരന്‍ പറയുന്നത്.

പപ്പു എന്നുപയോഗിക്കുന്നത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ വാക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന സൂചന നല്‍കാനാണ് പുതിയ പരസ്യത്തില്‍ യുവരാജ് എന്ന വാക്ക് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് ബിജെപി ഉപയോഗിച്ചിരിക്കുന്നത്.

Similar Posts