![ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍](https://www.mediaoneonline.com/h-upload/old_images/1090133-sudiproybarman650x40041465293061.webp)
ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
![](/images/authorplaceholder.jpg?type=1&v=2)
കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുകയാണെന്ന് അറിയിച്ച് സുദീപ് റോയി ബര്‍മന്റെ നേതൃത്വത്തില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ദേവ്‌നാഥിന് കത്തു നല്‍കി.
![](https://www.mediaonetv.in/mediaone/2018-06/9c463cf2-fb6f-442e-af09-faef26e05dcd/sudip_roy_barman_650x400_41465293061.jpg)
ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ത്രിപുരയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി തൃണമൂലിനായി. ഒരു കോണ്‍ഗ്രസ് എം.എല്‍.എ സിപിഎമ്മില്‍ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് എംഎല്‍എമാരാണു ത്രിപുരയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുകയാണെന്ന് അറിയിച്ച് സുദീപ് റോയി ബര്‍മന്റെ നേതൃത്വത്തില്‍ ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ദേവ്‌നാഥിന് കത്തു നല്‍കി. പ്രതിപക്ഷനേതാവ് സ്ഥാനം ലഭിക്കണമെന്ന് ബര്‍മന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എം.എല്‍.എ സ്ഥാനം രാജിവച്ച കോണ്‍ഗ്രസ് അംഗം ജിതന്‍ സര്‍ക്കാര്‍ സിപിഎമ്മില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുമ്പ് അഞ്ചു തവണ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എം.എല്‍.എയായ ആളാണു ജിതന്‍ സര്‍ക്കാര്‍. ഇദ്ദേഹം മുന്‍ സ്പീക്കറുമാണ്. 2010ലാണ് ജിതന്‍ സര്‍ക്കാര്‍ സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിസിസി അധ്യക്ഷന്‍ ബിരന്‍ജിത് സിന്‍ഹയും മറ്റ് രണ്ട് എം.എല്‍.എമാര്‍ അടക്കം മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് പക്ഷത്ത് അവശേഷിക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതാണ് വിമതരെ പ്രകോപിപ്പിച്ചത്. 60 അംഗ സഭയില്‍ ഇടതുമുന്നണിക്ക് 50 അംഗങ്ങളുണ്ട്.