സ്റ്റാലിന്‍ അറസ്റ്റില്‍
|തമിഴ്നാട്ടില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു.
തമിഴ്നാട്ടില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു.ബിജെപി, പി.എം.കെ, ഡി.എം.ഡി.കെ, എം.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളൊഴികെ മറ്റ് പ്രതിപക്ഷകക്ഷികളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവരൂരില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
കർഷക പ്രശ്‌നങ്ങൾ, അയൽ സംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങൾ തുടങ്ങി 19 ആവശ്യങ്ങളുയര്‍ത്തിയാണ് ഡിഎംകെ മരത്തിന് ആഹ്വാനം ചെയ്തത്. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പി.എം.കെ, ഡി.എം.ഡി.കെ, എം.ഡി.എം.കെ, ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളൊഴികെ മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ നഗരങ്ങളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. സര്‍ക്കാര്‍ ബസ്സുകളും ചില സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തി. മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങളുമായി ഡിഎംകെയുടെ നേതൃത്വത്തില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.തിരുവരൂരില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കര്‍ഷകരുമായി നഗരത്തിലെ ബസ് ടെര്‍മനലിനടുത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അറസ്റ്റ്. ഇത് നേരിയ സംഘര്‍ഷത്തിനടയാക്കി.