India
ആശുപത്രിയില്‍ വച്ച് നവജാത ശിശുവിനെ എലി കടിച്ചുആശുപത്രിയില്‍ വച്ച് നവജാത ശിശുവിനെ എലി കടിച്ചു
India

ആശുപത്രിയില്‍ വച്ച് നവജാത ശിശുവിനെ എലി കടിച്ചു

Jaisy
|
16 May 2018 4:13 AM GMT

സുനിതയുടെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് എലി കടിച്ചത്


മധ്യപ്രദേശില്‍ ആശുപത്രിയില്‍ വച്ച് പിഞ്ചുകുഞ്ഞിനെ എലി കടിച്ചു. ശിവപുര ജില്ലയിലെ കുംഭാര ഗ്രാമവാസിയായി സുനിതയുടെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് എലി കടിച്ചത്.

പ്രസവത്തിനായി മേയ് 14നാണ് സുനിതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ സുനിത ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. ബെഡ്ഡ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ തറയിലാണ് അമ്മയും കുഞ്ഞും കിടന്നിരുന്നത്. ഈ സമയത്താണ് എലി കടിച്ചത്. കുഞ്ഞിന്റെ വിരലുകളാണ് എലി കടിച്ചുമുറിച്ചത്.

കുഞ്ഞിന്റെ വിരലില്‍ മുറിവുണ്ടെന്നും എന്നാല്‍ അത് എലി കടിച്ചതാണോ എന്ന് വ്യക്തമല്ലെന്നും റീജിയണല്‍ മെഡിക്കല്‍ ഓഫീസര്‍ എസ്എസ് ഗുജ്ജാര്‍ പറഞ്ഞു. അണുബാധ ഉണ്ടാകാതിരിക്കാന്‍ കുഞ്ഞിന് കുത്തിവയ്പ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts