രാജ്യത്ത് വരള്‍ച്ച രൂക്ഷം, കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടപ്പെടുന്നു
|രാജ്യത്ത് രൂക്ഷമായ വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ടാങ്കറുകളില്‍ വെള്ളമെത്തിയിട്ടുണ്ടെങ്കിലും മണിക്കൂറുകളോളം കാത്തു നില്ക്കേ ണ്ട അവസ്ഥയാണ്.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. പ്രദേഷത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ ഭീമ നദി പൂര്‍ണമായി വറ്റി വരണ്ടു. ജില്ലാ ഭരണകൂടം വലിയ ടാങ്കറുകളില്‍ ഗ്രാമ പ്രദേശങ്ങളില്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ട്. എന്നാല്‍ ജലവിതരണം കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മണിക്കൂറുകളോളം കുടിവെള്ളത്തിനായി കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. മഹാരാഷ്ട്രയില്‍ വരള്‍ച്ചാ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നിരവധി പേര്‍ രംഗത്തെത്തി. സഹായം എത്തിക്കാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് സാധാരണക്കാരും സഹായഹസ്തവുമായി എത്തിയത്. കുടിവെള്ള വിതരംണം കാത്ത് മണിക്കൂറുകള്‍ ജനങ്ങള്‍ കാത്തുനില്‍ക്കുകയാണ്.
ആന്ധ്രാ പ്രദേശില്‍ വരള്‍ച്ച നേരിടുന്നവരെ സഹായിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് വൈഎസ് ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉഷ്ണ തരംഗങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാനിരിക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നല്‍കിയുട്ടുണ്ട്.
പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ചൂട് ശക്തമാകുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യപ്രദേശിലും വിദര്‍ഭയിലും ഉഷ്ണ തരംഗങ്ങള്‍ ഉണ്ടാകാന്‍ സാധയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.