India
പിഎന്‍ബി തട്ടിപ്പ്: ഇരുസഭകളിലും പ്രതിഷേധം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞുപിഎന്‍ബി തട്ടിപ്പ്: ഇരുസഭകളിലും പ്രതിഷേധം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
India

പിഎന്‍ബി തട്ടിപ്പ്: ഇരുസഭകളിലും പ്രതിഷേധം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

Muhsina
|
16 May 2018 8:18 AM GMT

പിഎന്‍ബി തട്ടിപ്പ് കേസിനെ ചൊല്ലിയാണ് രണ്ടാം ദിവസവും മുഖ്യമായും സഭാ നടപടികള്‍ തടസപ്പെട്ടത്. പാര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിഎന്‍ബി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും തടസപ്പെട്ടു. പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ധനമന്ത്രി മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പിഎന്‍ബി തട്ടിപ്പ് കേസിനെ ചൊല്ലിയാണ് രണ്ടാം ദിവസവും മുഖ്യമായും സഭാ നടപടികള്‍ തടസപ്പെട്ടത്. പാര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിഎന്‍ബി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ സമരം നടത്തിയിരുന്നു. സഭ സമ്മേളിച്ചപ്പോള്‍ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ധനമന്ത്രി വിശദീകരണം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.

പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ലോക്സഭ പിരിഞ്ഞു. പിഎന്‍ബിക്കൊപ്പം ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന ടിഡിപി അംഗങ്ങളുടെ പ്രതിഷേധത്തിനും രാജ്യസഭ ഇന്നും സാക്ഷ്യം വഹിച്ചു. രണ്ട് തവണ തടസപ്പെട്ട രാജ്യസഭ ഇനി വീണ്ടും ഉച്ചക്ക് ചേരും.

Related Tags :
Similar Posts