India
ലോ കമ്മീഷന്‍ പുറത്തുവിട്ട ചോദ്യാവലി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുതന്ത്രങ്ങളുടെ തുടക്കം 'ലോ കമ്മീഷന്‍ പുറത്തുവിട്ട ചോദ്യാവലി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുതന്ത്രങ്ങളുടെ തുടക്കം ''
India

'ലോ കമ്മീഷന്‍ പുറത്തുവിട്ട ചോദ്യാവലി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുതന്ത്രങ്ങളുടെ തുടക്കം ''

Khasida
|
17 May 2018 2:29 PM GMT

ജനാധിപത്യത്തിന്റെ പേരില്‍ മോദി ഏകാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിം ലോ പേഴ്സണ‍ല്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി

മുസ്ലിം വ്യക്തി നിയമം പരിഷ്കരിക്കുന്നതിന്റെ മറവില്‍ ലോ കമ്മീഷന്‍ പുറത്തുവിട്ട ചോദ്യാവലി ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുതന്ത്രങ്ങളുടെ തുടക്കം ആണെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്.

വിവിധ മത സമൂഹങ്ങളെ ഒറ്റ നിയമത്തില്‍ കീഴില്‍ കൊണ്ടുവരുന്നത് ബഹുസ്വരതയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.ജനാധിപത്യത്തിന്റെ പേരില്‍ മോദി ഏകാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിം ലോ പേഴ്സണ‍ല്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി ആരോപിച്ചു.നിയമകമ്മീഷന്‍ സര്‍ക്കാറിന്‍റെ ചട്ടുകം. കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലികള്‍ ബഹിഷ്കരിക്കും. ചോദ്യങ്ങള്‍ ഏകപക്ഷീയമെന്നും മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ആരോപിച്ചു

Similar Posts