പശ്ചിമ ബംഗാളില്‍ പത്ത് രൂപയുടെ കള്ളനാണയങ്ങള്‍ പെരുകുന്നു
|"ബസ് കണ്ടക്ടറോ മീന്‍ വില്‍ക്കുന്നവരോ പോലും 10 രൂപയുടെ നാണയങ്ങള്‍ വാങ്ങുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്‍റെ കയ്യിലുള്ളവയൊക്കെ ശരിയായ 10 രൂപ നാണയങ്ങളാണ്" കൊല്‍ക്കത്തയിലെ വിപണനക്കാരനായ ആശിഷ് ദേബ് ആശങ്ക പ്രകടിപ്പിച്ചു
500,1000 രൂപയുടെ മൂല്യം എടുത്തതിന്‍റെ ബഹളത്തിനിടക്ക് ബംഗ്ളാദേശില്‍ 10രൂപയുടെ കള്ളനാണയങ്ങള്‍ രഹസ്യമായി പെരുകുന്നു."പ്രചരണത്തിലുള്ള വ്യാജ 10 രൂപാനാണയത്തില്‍ വെള്ളി പ്രതലത്തില്‍ 10 എന്ന് അക്കത്തില്‍ കൊടുത്തിട്ടുണ്ട്. 15 അടയാളങ്ങളാണ് സ്വര്‍ണനിറത്തിലുള്ള ഭാഗത്ത്. കൂടാതെ മുകളിലും മറുപുറത്തെ അശോക തൂണിന്‍റെ താഴെയുമായി രണ്ട് നീണ്ട വരകള്‍ ഉണ്ട്. ബംഗ്ളാദേശിലെ മാല്‍ഡ ബോര്‍ഡറിലൂടെയാണ് ഈ നാണയങ്ങള്‍ വരുന്നതെന്ന് സംശയിക്കുന്നു." കൊല്‍ക്കത്ത പോലീസ് പറഞ്ഞു.
വ്യാജമാണോ എന്ന് ഭയന്ന് പത്തു രൂപയുടെ നാണയം പലരും തിരസ്കരിക്കുകയാണ് ചെയ്യുന്നത്. "ബസ് കണ്ടക്ടറോ മീന്‍ വില്‍ക്കുന്നവരോ പോലും 10 രൂപയുടെ നാണയങ്ങള്‍ വാങ്ങുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്‍റെ കയ്യിലുള്ളവയൊക്കെ ശരിയായ 10 രൂപ നാണയങ്ങളാണ്" കൊല്‍ക്കത്തയിലെ വിപണനക്കാരനായ ആശിഷ് ദേബ് ആശങ്ക പ്രകടിപ്പിച്ചു. ''സീസണ്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നവര്‍ വരെ കൌണ്ടറില്‍ നിന്നും തരുന്ന 10രൂപ നാണയങ്ങള്‍ വാങ്ങുന്നില്ല'' എന്ന് ഹൌറയിലെ റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൌണ്ടറിലെ ജീവനക്കാരനായ സുത്തപ്പ പറഞ്ഞു.
അതിനിടയില്‍ കൊല്‍ക്കത്തയിലെയും സംസ്ഥാനത്തെ മറ്റ് സ്ഥലത്തുമുള്ള ബംഗാളികള്‍ പെട്രോള്‍ പമ്പുകളിലും റയില്‍വേ സ്റ്റേഷനുകളിലും വലിയ നോട്ടുകള്‍ക്ക് ചെറിയ നോട്ടുകള്‍ കൊടുക്കാന്‍ നോക്കിയതും അവതാളത്തിലായി.
ബംഗ്ളാദേശില്‍ നിന്നും ഇന്ത്യന്‍ രൂപ 500, 1000 രൂപയും കൊണ്ട് കൊല്‍ക്കത്തയിലേക്ക് മെഡിക്കല്‍ ട്രീറ്റ്മെന്‍റിന് എത്തിയവര്‍ ആകെ നിസ്സഹായാവസ്ഥയിലായി. "50000രൂപയ്ക്കുള്ള അഞ്ഞൂറും ആയിരവും കൊണ്ടാണ് ബീനാപോലെ ബോര്‍ഡറില്‍ നിന്നും ഞാന്‍ വന്നത്. അത് വാങ്ങിക്കാന്‍ ഇവിടെയുള്ളവര്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? ഞാന്‍ എങ്ങനെയാണ് തിരിച്ച് വീട്ടില്‍ പോവുക?" കൊല്‍ക്കത്തയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയായ ജോസ്സൂറയില്‍ താമസിക്കുന്ന ഷംസുല്‍ റഹ്മാന്‍ ചോദിക്കുന്നു. അദ്ദേഹം ഇപ്പോള്‍ എസ്എസ്കെഎം ഹോസ്പിറ്റലിലാണ്.