നോട്ട് അസാധുവാക്കല്‍ വന്‍പരാജയം, പ്രധാനമന്ത്രി മാപ്പ് പറയണം: ചിദംബരം
|സര്‍ക്കാരിന്റെ പിടിപ്പ് കേടിന്റെയും ഭരണ പരജായത്തിന്റെ ഉദാഹരണമാണ് നോട്ട് നിരോധമെന്ന് ചിദംബരം കുറ്റപ്പെടുത്തി
നോട്ട് അസാധുവാക്കല്‍ വന്‍ പാരാജയമാണെന്നും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ്സ്. വന്‍ അഴിമതിയാണ് നടക്കുന്നത്. പരിഷ്കാരത്തിന്റെ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ നിരന്തരം മാറ്റികൊണ്ടിരിക്കുകയാണെന്നും മുന്‍ധനമന്ത്രി പി.ചിദംബരം പറഞ്ഞു. എന്നാല്‍ 50 ദിവസം കൊണ്ട് രാജ്യത്ത് സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടുവെന്ന് ധന മന്ത്രി അരുണ്‍ ജൈറ്റ്‍ലി അവകാശപ്പെട്ടു.
സര്‍ക്കാരിന്റെ പിടിപ്പ് കേടിന്റെയും ഭരണ പരജായത്തിന്റെ ഉദാഹരണമാണ് നോട്ട് നിരോധമെന്ന് ചിദംബരം കുറ്റപ്പെടുത്തി. അര ശതമാനം വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ തന്നെ പറയുന്ന ഗതിയുണ്ടായി, ക്ഷമിക്കുന്ന ജനത ക്ഷുഭിതരാകില്ലെന്ന് തെറ്റിദ്ധരിക്കരുതെന്നും ചിദംബരം. മൌറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ എന്നിവയുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ഭേഗതിതി ചെയ്തുവെന്നാണ് നോട്ട് ആസാധുവക്കലിന്‍റെ അമ്പതാം ദിവസംവിളിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജൈറ്റ്‍ലി പ്രധാനമായും പറഞ്ഞത്. ഇതോടെ ഈ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലൂടെ കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന രീതി അവസാനിക്കും. 2018ലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 2019ല്‍ സ്വിറ്റ്സര്‍ലന്‍ഡ് കൈമാറുമെന്ന് ഇന്ത്യക്ക് കൈമാറമെന്നും ജൈറ്റ്‍ലി വ്യക്തമാക്കി. 50 ദിവസം കൊണ്ട് എടി എമ്മുകളിലും ബാങ്കിലും ക്യൂ കുറഞ്ഞത് സ്ഥിതിഗതികള്‍ ശാന്തമാകുന്നതിന് തെളിവാണെന്നും നോട്ട് അസാധുവാക്കലിനെ പറ്റി വിശദീകരിക്കവെ ജൈറ്റ്‍ലി അവകാശപ്പെട്ടു