ഇ അഹമ്മദ് എംപി കുഴഞ്ഞ് വീണു, നില ഗുരുതരം
|പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും എംപിയുമായ ഇ അഹമദിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അതീവ പരിചരണ വിഭഗാത്തില്‍ നിന്നും അദ്ദേഹത്തെ ട്രോമ കെയറിലേക്ക് മാറ്റി. വിദഗ്ദ ഡോക്ടര്‍മാരുടെ മൂന്ന് സംഘം നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും അപകട നില ഇതുവരെ തരണം ചെയ്തിട്ടില്ലെന്നും ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി സുപ്രണ്ട് അറിയിച്ചു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെയാണ് ഈ അഹമദിന് ഹൃദയാഘാതം ഉണ്ടായത്.
പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെയാണ് ഈ അഹമദിന് ഹൃദയസ്തംഭനം ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയും ചെയ്തത്. ഉടന്‍ തന്നെ, ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ അതീവ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് വളരെ കുറഞ്ഞ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരുടെ കഠിന പ്രയത്നം, ഹൃദയമിടിപ്പിലും, രക്ത സമ്മര്‍ദ്ദ നിലയില്‍ നേരിയ മാറ്റമുണ്ടാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തുടര്‍ന്ന് ട്രോമ കെയറിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായി നിലനില്‍ക്കുന്നതായും, മൂന്ന് പ്രത്യേക ഡോക്ടര്‍ സംഘം നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കല്‍ സുപ്രണ്ട് അറിയിച്ചു.
ആര്‍എംഎല്‍ ആശുപത്രിയിലെത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇ അഹമദിനെ സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിമാരായ ജിതേന്ദര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി, എംജെ അഖ്ബര്‍, എകെ ആന്റണി, യുഡിഎഫ് എംപിമാര്‍ എന്നിവരും ആശുപത്രിയിലെത്തി. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, എപി അബ്ദുല്‍ വഹാബ് എന്നിവരും ആശുപത്രിയിലുണ്ട്.