India
കോളേജ് അധ്യാപകരുടെ ശമ്പളം 28 % വരെ വര്‍‌ധിപ്പിക്കാനൊരുങ്ങുന്നുകോളേജ് അധ്യാപകരുടെ ശമ്പളം 28 % വരെ വര്‍‌ധിപ്പിക്കാനൊരുങ്ങുന്നു
India

കോളേജ് അധ്യാപകരുടെ ശമ്പളം 28 % വരെ വര്‍‌ധിപ്പിക്കാനൊരുങ്ങുന്നു

Jaisy
|
17 May 2018 7:23 AM GMT

വര്‍ധനവ് യാഥാര്‍ത്ഥ്യമായാല്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ തന്നെ അലവന്‍സുകള്‍ക്ക് പുറമെ 57,700 രൂപ ശമ്പളം ലഭിക്കും

കോളേജ് അധ്യാപകരുടെ ശമ്പളം 28 ശതമാനം വരെ വര്‍‌ധിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച യുജിസി ശിപാര്‍ശയില്‍ കേന്ദ്ര മന്ത്രി സഭ ഈ മാസം തന്നെ അനുകൂല തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ധനവ് യാഥാര്‍ത്ഥ്യമായാല്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ തന്നെ അലവന്‍സുകള്‍ക്ക് പുറമെ 57,700 രൂപ ശമ്പളം ലഭിക്കും.

കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളിലും അവയ്ക്ക് കീഴിലുള്ള കോളേജുകളിലും ജോലി ചെയ്യുന്ന 8 ലക്ഷം അധ്യാപകര്‍ക്കാണ് ശമ്പള വര്‍ധനവുണ്ടാവുക. 22 ശതമാനം മുതല്‍ 28 ശതമാനം വരെ വര്‍ധനവാണ് കേന്ദ്രം പരിഗണിക്കുന്നത്. 7 ആം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശമ്പള വര്‍ധനവിനായി യുജി സി സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഈ മാസം അനുകൂല തീരുമാനമുണ്ടായേക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറുന്നവര്‍‌ക്ക്നിലവില്‍ 47,304 രൂപയാണ് ശമ്പളം. പുതിയ വര്‍ധനവ് യാഥാര്‍ത്ഥ്യമായാല്‍ ഇത് 57,700 രൂപ ആകും.അലവൻസുകൾക്ക് പുറമെ ആണിത്. അലവൻസുകൾ പിന്നീട് ആണ് പ്രഖ്യാപിക്കുക. വര്‍‌ധവ് നടപ്പിലായാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ് 2 ന് 68,900 വും അസോ. പ്രൊഫസര്‍ക്ക് 1,31,400 പ്രൊഫസര്‍മാര്‍ക്ക് 1,40,200 എന്നിങ്ങനെയായിരിക്കും അലവന്‍സ് കൂടാതെയുള്ള ശമ്പളം. ഏറ്റവും ഒടുവില്‍ 2006 ലാണ് കോളേജ് അധ്യാപകര്‍ക്ക് ശമ്പള വര്‍ധവുണ്ടായത്.

Related Tags :
Similar Posts