India
ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു കോടിയുടെ കാര്‍; യെഡിയൂരപ്പ വിവാദത്തിൽദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു കോടിയുടെ കാര്‍; യെഡിയൂരപ്പ വിവാദത്തിൽ
India

ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു കോടിയുടെ കാര്‍; യെഡിയൂരപ്പ വിവാദത്തിൽ

admin
|
17 May 2018 6:14 AM GMT

ഒരു കോടി രൂപ വിലയുള്ള അത്യാഡംബര വാഹനം ഉപയോഗിച്ച് കടുത്തവേനലും കൊടുംവരൾച്ചയും മൂലം ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ പോകുന്നതാണ് വിവാദത്തിനിടയാക്കിയത്

കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ബി.എസ്.യെഡിയൂരപ്പ വിവാദത്തിൽ. ഒരു കോടി രൂപ വിലയുള്ള അത്യാഡംബര വാഹനം ഉപയോഗിച്ച് കടുത്തവേനലും കൊടുംവരൾച്ചയും മൂലം ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ പോകുന്നതാണ് വിവാദത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസമാണു ആഡംബര വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയില്‍ യെഡിയൂരപ്പ ആദ്യമായി ഉപയോഗിച്ചത്. സ്വകാര്യവസതിയിൽ നിന്നും ബി.ജെ.പി ഓഫീസിലേക്കായിരുന്നു യാത്ര.

അതേസമയം, കൊടുംവേനലിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സന്ദർശിക്കാൻ യെഡിയൂരപ്പ ആഡംബര വാഹനത്തിൽ എത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ വൻ വിമർശനം ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ കാർ വ്യവസായിയും മുൻ എംഎഎയുമായ മുരുഗേഷ് നിരാണി നൽകിയതാണെന്ന് മറുപടിയുമായി യെഡിയൂരപ്പ രംഗത്തെത്തി. കടുത്ത വരൾച്ചയിൽ ദുരിതം അനുഭവിക്കുന്ന സംസ്ഥാനമൊട്ടാകെയുള്ള ജനങ്ങളെ സന്ദർശിക്കാനുള്ള തയാറെടുപ്പിലാണെന്നും അതിനായി നല്ലൊരു വാഹനം ആവശ്യമാണ്, ഇതറിഞ്ഞാണ് നിരാണി വാഹനം എനിക്ക് നൽകിയത്. ഉപയോഗശേഷം നിരാണിക്ക് വാഹനം തിരികെ നൽകും- യെഡിയൂരപ്പ പറഞ്ഞു.


നേരത്തെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 70 ലക്ഷത്തോളം വില വരുന്ന വൈര കല്ലുകള്‍ പതിപ്പിച്ച വാച്ച് വലിയ വിവാദമായിരുന്നു.

Similar Posts