India
രാജസ്ഥാനില്‍ മധ്യവയസ്കനെ ചുട്ടുകൊന്ന സംഭവം: കൊലയാളിയെ പിന്തുണച്ച് റാലി നടത്തിയ 200 പേര്‍ അറസ്റ്റില്‍രാജസ്ഥാനില്‍ മധ്യവയസ്കനെ ചുട്ടുകൊന്ന സംഭവം: കൊലയാളിയെ പിന്തുണച്ച് റാലി നടത്തിയ 200 പേര്‍ അറസ്റ്റില്‍
India

രാജസ്ഥാനില്‍ മധ്യവയസ്കനെ ചുട്ടുകൊന്ന സംഭവം: കൊലയാളിയെ പിന്തുണച്ച് റാലി നടത്തിയ 200 പേര്‍ അറസ്റ്റില്‍

Sithara
|
17 May 2018 7:21 PM GMT

രാജസ്ഥാനില്‍ മധ്യവയസ്കനായ മുഹമ്മദ് അഫ്രസുലിനെ ലൌ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടുകൊന്ന ശംഭുലാലിനെ പിന്തുണച്ച് റാലി നടത്തിയ 200 പേര്‍ അറസ്റ്റില്‍.

രാജസ്ഥാനില്‍ മധ്യവയസ്കനായ മുഹമ്മദ് അഫ്രസുലിനെ ലൌ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടുകൊന്ന ശംഭുലാലിനെ പിന്തുണച്ച് റാലി നടത്തിയ 200 പേര്‍ അറസ്റ്റില്‍. ഉദയ്പൂരില്‍ 200 ഓളം പേരാണ് നിരോധനാജ്ഞ ലംഘിച്ച് കൊലയാളിക്ക് ഐക്യദാര്‍ഢ്യവുമായി റാലി നടത്തിയത്. കാവി പതാകയുമായെത്തിയ ആള്‍ക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമസാക്തമായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

ഡിസംബര്‍ 6നാണ് രാജ്സമന്തില്‍ വെച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ ശംഭുലാല്‍ മഴു കൊണ്ട് ആക്രമിച്ച ശേഷം ജീവനോടെ കത്തിച്ചത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷമാണ് അതിക്രൂരമായി ആക്രമിച്ച് കൊന്നത്. ശംഭുലാലിന്‍റെ സഹോദരീ പുത്രന്‍ കൊലപാതക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇരുവരെയും പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിന് ശേഷം ശംഭുലാലിന്‍റെ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വന്‍ തോതില്‍ പണമെത്തുന്നതായി പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 516 പേര്‍ ശംഭുലാലിന്‍റെ ഭാര്യയുടെ പേരില്‍ പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതോടെ പൊലീസ് അക്കൌണ്ട് മരവിപ്പിച്ചു. 3 ലക്ഷം രൂപയുള്ള അക്കൌണ്ടാണ് മരവിപ്പിച്ചത്.

Similar Posts