ലാലുവിനുള്ള ശിക്ഷ നാളെ; ശിക്ഷാവിധി വീഡിയോ കോണ്‍ഫറന്‍സിങ് വഴി
|കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു പ്രസാദ് യാദവടക്കമുള്ളവര്‍ക്കുള്ള ശിക്ഷ നാളെ ഉച്ചക്ക് 2 മണിക്ക് വിധിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ശിക്ഷ വിധിക്കുക. കേസില്‍..
കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു പ്രസാദ് യാദവടക്കമുള്ളവര്‍ക്കുള്ള ശിക്ഷ നാളെ ഉച്ചക്ക് 2 മണിക്ക് വിധിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ശിക്ഷ വിധിക്കുക. കേസില്‍ ലാലുവടക്കമുള്ളമുള്ള 16 പ്രതികളുടേയും ശിക്ഷയിന്‍ മേലുള്ള വാദം ഇന്ന് പൂര്‍ത്തിയായി. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പരമാവധി കുറഞ്ഞശിക്ഷ മാത്രമേ തന്‍റെ കക്ഷിക്ക് വിധിക്കാവൂവെന്ന് ലാലുവിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണംമൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു ഇന്ന് വാദം നടത്തിയത്. ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളുപയോഗിച്ച് 85 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന രണ്ടാമത്തെ കേസാണ് ഇത്.