പിഎന്‍ബി തട്ടിപ്പ്: ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍
|പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിന് ഒത്താശചെയ്ത ബാങ്ക് മുന്‍ ജീവനക്കാരാണ് അറസ്റ്റിലായത്. അതേസമയം
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിന് ഒത്താശചെയ്ത ബാങ്ക് മുന്‍ ജീവനക്കാരാണ് അറസ്റ്റിലായത്. അതേസമയം കഴിഞ്ഞ സാന്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നതെന്ന് വ്യക്തമാക്കി സിബിഐ കേസില്‍ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തട്ടിപ്പ് നടന്ന ബ്രാഡി ഹൌസ് ബ്രാഞ്ചിന്‍റെ ചുമതലയുണ്ടായിരുന്ന മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ജിവനക്കാരായ മനോജ് ഖാരാത്ത്, ഹേമന്ത് ഭട്ട് എന്നിവരെയാണ് സിബിഐ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അനധികൃതമായി നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ക്ക് ജാമ്യപത്രം അനുവദിച്ചത് ഇവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിബിഐ ഇന്നലെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആറില്‍ ആദ്യപ്രതികളാണ് ഇവര്‍. കോര് ബാങ്കിങ് സംവിധാനത്തില്‍ രേഖപ്പെടുത്താതെയാണ് ഇവര്‍ ജാമ്യപത്രം അനുവദിച്ചതെന്ന് കണ്ടെത്തി.
2017 -18 കാലയളവില്‍ 143 ജാമ്യപത്രം പുതുക്കുകയോ പുതുതായി നല്‍കുകയോ ചെയ്തതായി സിബിഐ കണ്ടെത്തി. തട്ടിപ്പ് നടന്നത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്ന ബിജെപിയുടെ വാദം തള്ളികളയുന്നതാണ് ഇത്. മൊത്തം 151 ജാമ്യപത്രങ്ങള്‍ വഴിവിട്ട് അനുവദിച്ചതായാണ് രണ്ട് എഫ് ഐ ആറുകളിലായി സിബിഐ വ്യക്തമാക്കിയത്. ഇതിനിടെ നീരവിന്‍റെ സ്ഥാപനങ്ങളില്‍ നിന്നായി വലയതോതില്‍ പണം നല്‍കി ആഭരണങ്ങള്‍ വാങ്ങിയ താരങ്ങളിലേക്കും രാാഷ്ട്രീയക്കാരിലേക്കും അന്വേഷണം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം.
കള്ളപണം വെളുപ്പിക്കാനാണ് കാര്‍ഡിനൊപ്പം ഇത്തരത്തില്‍ പണം നേരിട്ട് നല്‍കി ഇടപാട് നടത്തിയതെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. പ്രതികള്‍ നിലവില്‍ അമേരിക്കയിലാണെന്നാണ് സൂചന. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി.