നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനോട് അനുകൂല നിലപാടെന്ന് കേന്ദ്രം
|നഴ്സുമാരുടെ വിഷയത്തില്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായും ഇനി തീരുമാനമേടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നഡ്ഡ പറഞ്ഞു.
നഴ്‌സുമാരുടെ കുറഞ്ഞവേതനം 20,000 രൂപയാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകബില്‍ അവതരിപ്പിക്കണമെന്നും വിഷയം ഉന്നയിച്ച എംപിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന് വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കുറഞ്ഞവേതനം 20000 ആക്കി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും സഭയെ അറിയിച്ചു. ഇക്കാര്യം പഠിക്കാനായി കേന്ദ്രം നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായും ഇനി തീരുമാനമേടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നദ്ദ പറഞ്ഞു.