India
വിജയത്തില്‍ അഭിനന്ദനം, താങ്കള്‍ ശരിക്കും സന്തോഷവാനാണോ? - പ്രധാനമന്ത്രിയോട് പ്രകാശ് രാജ്വിജയത്തില്‍ അഭിനന്ദനം, താങ്കള്‍ ശരിക്കും സന്തോഷവാനാണോ? - പ്രധാനമന്ത്രിയോട് പ്രകാശ് രാജ്
India

വിജയത്തില്‍ അഭിനന്ദനം, താങ്കള്‍ ശരിക്കും സന്തോഷവാനാണോ? - പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

Alwyn K Jose
|
18 May 2018 2:33 AM GMT

വിഭജനത്തിന്‍റെ രാഷ്ട്രീയം വിലപോകില്ലെന്നും പാകിസ്താനും മതത്തിനും ജാതിക്കും ഭീഷണിപ്പെടുത്തുന്ന നാശം വിതയ്ക്കുന്ന സംഘങ്ങള്‍ക്കുമുപരിയായി രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളുണ്ടെന്ന് മനസിലാകും. ഗ്രാമീണ മേഖലയില്‍ ശരിക്കും വലിയ പ്രശ്നങ്ങളുണ്ട്.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഫലങ്ങളില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ചില വലിയ ചോദ്യങ്ങളുമായി നടന്‍ പ്രകാശ് രാജ്. വികസനത്തിന്‍റെ തേരിലേറി താങ്കള്‍ അവകാശപ്പെട്ടിരിന്ന 150 സീറ്റുകള്‍ എവിടെയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകാശ് രാജ് ചോദിക്കുന്നു. പ്രിയ പ്രധാനമന്ത്രി അഭിനന്ദനം, പക്ഷേ താങ്കള്‍ ശരിക്കും സന്തോഷവാനാണോ? ഒരു നിമിഷം ഒന്നു ചിന്തിക്കൂ, വിഭജനത്തിന്‍റെ രാഷ്ട്രീയം വിലപോകില്ലെന്നും പാകിസ്താനും മതത്തിനും ജാതിക്കും ഭീഷണിപ്പെടുത്തുന്ന നാശം വിതയ്ക്കുന്ന സംഘങ്ങള്‍ക്കുമുപരിയായി രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളുണ്ടെന്ന് മനസിലാകും. ഗ്രാമീണ മേഖലയില്‍ ശരിക്കും വലിയ പ്രശ്നങ്ങളുണ്ട്. അവഗണിക്കപ്പെട്ട കര്‍ഷകന്‍റെ പാവപ്പെട്ട ഗ്രാമീണ ഇന്ത്യയുടെ ശബ്ദം അല്‍പ്പം ഉയര്‍ന്ന് പോയി ... താങ്കള്‍ കേള്‍ക്കുന്നുണ്ടോ? - പ്രകാശ് രാജ് ചോദിച്ചു.

Related Tags :
Similar Posts