കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍
|പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം ചെയ്യുന്ന കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം ചെയ്യുന്ന കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ പുനസംഘടന എന്നുണ്ടാകുമെന്ന് കൃത്യമായി പറയാന്‍ അമിത് ഷാ തയാറായില്ല. കേന്ദ്രമന്ത്രിസഭാ പുനസംഘടന തീരുമാനിച്ചതാണെന്നും എന്നാല്‍ തിയതി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച മോദിയുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച അമിത് ഷാ നടത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണിയുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നിന്നു കൂടുതല്‍ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് സൂചന.