മേഘവിസ്ഫോടം: രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാവാതെ ഉത്തരാഖണ്ഡ്
|കനത്തമഴയും മേഘവിസ്ഫോടനവും ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിട്ടില്ല. ആയിരക്കണക്കിനാളുകള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങികക്കിടക്കുകയാണ്.
മേഘവിസ്ഫോടനവും ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിട്ടില്ല. കനത്തമഴയും മേഘവിസ്ഫോടനവും ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിട്ടില്ല. ആയിരക്കണക്കിനാളുകള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങികക്കിടക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും രക്ഷാ പ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
കനത്ത മഴയും മണ്ണിടിച്ചിലും മേഘവിസ്ഫോടനവും മൂലമുണ്ടായ ദുരന്തത്തെത്തടര്‍ന്ന് ഉത്തരാഖണ്ഡില്‍ അയ്യായിരത്തോളം ആളുകള്‍ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഗതാഗതവും ടെലഫോണ്‍ ബന്ധവുമെല്ലാം താറുമാറായതിനാല്‍ പല സ്ഥലങ്ങളിലേയ്ക്കും ബന്ധപ്പെടാനായിട്ടില്ല. തടസ്സപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. പരിഭ്രാന്തരാവേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
മേഘവിസ്ഫോടനം ഏറ്റവും വലിയ ദുരന്തമുണ്ടാക്കിയ പിത്തോരഗഡ് ജില്ലയിലെ ബസ്താഡി ഗ്രാമത്തില്‍ ദേശീയ ദുരന്ത നിവാരണ സേന, അസം റൈഫിള്‍സ്, ഐ.ടി.ബി.പി, എന്നിവരെ വിന്യസിച്ചിട്ടുണ്. ഹരീഷ് റാവത്തിന്റെ അദ്ധ്യക്ഷതയില്‍ ഡറാഡൂണില്‍ പ്രത്യേക ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.