India
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുഅരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
India

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

admin
|
18 May 2018 6:38 AM GMT

ഇറ്റാനഗറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നേടേ ഉണ്ടാകൂ.....

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജിവെച്ച നബാം തുക്കിക്ക് പകരക്കാനായാണ് പേമ ഖണ്ഡു മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത്. ഇറ്റാനഗറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നേടേ ഉണ്ടാകൂ.

ആറ് മാസത്തോളം നീണ്ട് നിന്ന ഭരണ പ്രതിസന്ധിക്കും, കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടാണ് അരുണാചല്‍ പ്രദേശിന്‍റെ ഒമ്പാതമത് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തത്. ഇറ്റാനഗറിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആക്ടിങ്ങ് ഗവര്‍ണര്‍ കട്കത് റായി സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കി, വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കലികോ പുല്‍, എംഎല്‍എമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീടേ ഉണ്ടാകൂ. മുപ്പത്തിയേഴുകാരനായ പേമഖണ്ഡു നബാം തുക്കി സര്‍ക്കാരില്‍ ടൂറിസം,ജലസേചന മന്ത്രിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും, പിതാവുമായ ദോര്‍ജി ഖണ്ഡു 2011ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പേമഖണ്ഡു രാഷ്ട്രീയത്തിലെത്തിയത്. നബാം തുക്കിക്കെതിരായ കര്‍ക്കഷ നിലപാട് വിമത എംഎല്‍എമാര്‍ തുടര്‍ന്നതാണ്, രാഷ്ട്രീയത്തിലിറങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കുയരുന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് പേമ ഖണ്ഡുവിനെ എത്തിച്ചത്. വിമതര്‍ക്കും, മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കും, കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും ഒരുപോലെ സ്വീകാര്യനായാണ് പേമ ഖണ്ഡു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.

Similar Posts