India
India
ടാറ്റാ ഗ്രൂപ് ചെയര്മാന് സൈറസ് പി മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റ ഇടക്കാല ചെയര്മാന്
|19 May 2018 1:22 PM GMT
ടാറ്റാ സണ്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെതാണ് തീരുമാനം
ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് സൈറസ് പി മിസ്ത്രിയെ നീക്കി. ടാറ്റാ സണ്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെതാണ് തീരുമാനം. രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. പുതിയ ചെയര്‍മാനെ കണ്ടെത്താനായി സെലക്ഷന് ബോര്‍ഡിനും രൂപം നല്കി. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്, അമിത് ചന്ദ്ര, റോണന്സ് സെന്‍, കുമാര്‍ ഭട്ടാചാര്യ എന്നിവരടങ്ങിയതാണ് സെലക്ഷന് കമ്മിറ്റി. നാല് മാസം കൊണ്ട് പുതിയ ചെയര്‍മാനെ കണ്ടെത്തുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപിന്റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് പി മിസ്ത്രി.