മുംബൈയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി
|മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ ഇന്നലെ രാത്രി സ്പൈസ് ജെറ്റിന്റെ വിമാനം തെന്നിയത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന 56 വിമാനങ്ങള്‍ ഇതിനോടകം തന്നെ വഴിതിരിച്ച്
കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് വഴിയുള്ള ഗതാഗതവും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. മുംബൈയുടെ ജീവവായുവായ സബര്‍ബണ്‍ റെയില്‍വേയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ ഇന്നലെ രാത്രി സ്പൈസ് ജെറ്റിന്റെ വിമാനം തെന്നിയത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന 56 വിമാനങ്ങള്‍ ഇതിനോടകം തന്നെ വഴിതിരിച്ച് വിട്ടിട്ടുണ്ട്.
ദക്ഷിണ മുംബൈ, കാണ്ഡിവലി, ബോറിവലി, ഭാണ്ഡൂപ്, അന്ധേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ ശക്തമായ മഴ ലഭിച്ചത്. ഗതാഗതം താറുമാറിലായതിനാല് ഭക്ഷണം അടങ്ങുന്ന ഡബ്ബകളുടെ വിതരണം ഇന്ന് ഉണ്ടാകില്ലെന്ന് മുംബൈ ഡബ്ബാവാല അസോസിയേഷന് അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കനത്ത മഴ മുംബൈ ജീവിതത്തെ ബാധിക്കുന്നത്.