India
കോടതിയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍, ലാലുവിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റികോടതിയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍, ലാലുവിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി
India

കോടതിയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍, ലാലുവിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Sithara
|
19 May 2018 2:02 PM GMT

ഴിഞ്ഞദിവസം ശിക്ഷാവിധിയിന്‍മേലുള്ള വാദത്തില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നതാണ് തടസമായതെങ്കില്‍ രണ്ടാം ദിവസം കേസുമായി ബന്ധമില്ലാത്ത അഭിഭാഷകര്‍ കോടതിമുറിയില്‍ നിന്ന് പുറത്തുപോകണമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാത്തതാണ് പ്രശ്‌നമായത്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവടക്കമുള്ളവരുടെ ശിക്ഷവിധിക്കുന്നത് റാഞ്ചിയിലെ സിബിഐ കോടതി വീണ്ടും മാറ്റി. കോടതി മുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്തവര്‍ പുറത്തുപോകണമെന്ന നിര്‍ദേശം അഭിഭാഷകര്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് ശിക്ഷയിന്മേല്‍ വാദം നടത്താനായില്ല. വിധിവന്നശേഷം ലാലുവിന്റെ അനുയായികള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ജഡ്ജി കോടതിയില്‍ വെളിപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കാലിത്തീറ്റ കുംഭകോണ കേസിലെ വിധി പറയുന്നത് മാറ്റിവെക്കാന്‍ റാഞ്ചിയിലെ സിബിഐ കോടതി നിര്‍ബന്ധിതമായത്. കഴിഞ്ഞദിവസം ശിക്ഷാവിധിയിന്‍മേലുള്ള വാദത്തില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നതാണ് തടസമായതെങ്കില്‍ രണ്ടാം ദിവസം കേസുമായി ബന്ധമില്ലാത്ത അഭിഭാഷകര്‍ കോടതിമുറിയില്‍ നിന്ന് പുറത്തുപോകണമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാത്തതാണ് പ്രശ്‌നമായത്. ഇതിനെ തുടര്‍ന്ന് അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ചെറിയ വാക്‌പോരും നടന്നു. തുടര്‍ന്നാണ് ശിക്ഷ വിധിക്കുന്നത് വീണ്ടും മാറ്റിയത്.

അതിനിടെ തന്നെ സ്വാധീനിക്കാന്‍ ലാലുവിന്റെ അനുയായികള്‍ വിളിച്ചതായി ജഡ്ജി തുറന്ന കോടതിയില്‍ വെളിപ്പെടുത്തി. അത്തരം സ്വാധീനങ്ങള്‍ക്കും ഭീഷണികള്‍ക്കും താന്‍ വഴങ്ങില്ലെന്നും ജഡ്ജി പറഞ്ഞു. കഴിഞ്ഞദിവസം തേജസ്വി യാദവടക്കമുള്ളവര്‍ക്കെതിരെ എടുത്ത കോടതിയലക്ഷ്യകേസ് പിന്‍വലിക്കണമെന്നും സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ ശാന്തനായി കേസ് കൈകാര്യം ചെയ്യണമെന്നും ലാലു പ്രസാദ് ജഡ്ജിയോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു ജഡ്ജിയുടെ വെളിപ്പെടുത്തല്‍. ഉത്തരവാദിത്വപ്പെട്ട ഒരു പൗരനും രാഷ്ട്രീയക്കാരനും ചെയ്യാന്‍ പാടില്ലാത്തതാണ് തേജസ്വി യാദവടക്കമുള്ളവര്‍ ചെയ്തതെന്നും അതിനാല്‍ തന്നെ കേസ് പിന്‍വിലിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.

Similar Posts