India
ഇന്ത്യയിലെത്താത്തത് അനാരോഗ്യം മൂലമെന്ന് മെഹുല്‍ ചോക്സിയുടെ കത്ത്ഇന്ത്യയിലെത്താത്തത് അനാരോഗ്യം മൂലമെന്ന് മെഹുല്‍ ചോക്സിയുടെ കത്ത്
India

ഇന്ത്യയിലെത്താത്തത് അനാരോഗ്യം മൂലമെന്ന് മെഹുല്‍ ചോക്സിയുടെ കത്ത്

Khasida
|
19 May 2018 10:03 PM GMT

പിഎന്‍ബി തട്ടിപ്പ് കേസ്: സിബിഐക്ക് മെഹുല്‍ ചോക്സിയുടെ കത്ത്

പിഎന്‍ബി തട്ടിപ്പ് കേസില്‍ സിബിഐക്ക് മെഹുല്‍ ചോക്സി വീണ്ടും കത്തയച്ചു. ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് ആവര്‍ത്തിച്ചാണ് മെഹുല്‍ ചോക്സിയുടെ കത്ത്. എത്രയും പെട്ടെന്ന് അന്വേഷത്തിന്റെ ഭാഗമാകണമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച സിബിഐ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും കത്ത് അയച്ചിരുന്നു.

അന്വേഷണത്തോട് സഹകരിക്കണമെന്നും എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കാണിച്ചുള്ള സിബിഐയുടെ നോട്ടീസുകള്‍ ആവര്‍ത്തിച്ച് ലഭിച്ച സാഹചര്യത്തിലാണ് മെഹുല്‍ ചോക്സി വീണ്ടും കത്തയച്ചത്. പാസ്‍പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തതിനാലും അനാരോഗ്യവും ഇന്ത്യയിലെത്തുന്നതിന് തടസമാകുന്നു. പാസ്‍പോര്‍ട്ട് റദ്ദാക്കിയതിന് എന്തിനെന്നോ കാരണമെന്തെന്നോ ഇതുവരെയും മുംബൈ റീജണല്‍ ഓഫീസ് അറിയിച്ചിട്ടില്ല. അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനായി കാരണങ്ങള്‍ ഉണ്ടാക്കുന്നതല്ല. സിബിഐ നോട്ടീസുകള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഒരേ സമയം വിവിധ ഏജന്‍സികള്‍ വ്യത്യസ്ത നടപടികള്‍ തുടരുകയാണ്. വലിയ രീതിയില്‍ സുരക്ഷ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. തനിക്കെതിരായ മാധ്യമ വിചാരണ തുടരുകയാണ്. വിഷയത്തെ പെരുപ്പിച്ച് കാണിക്കുകയാണെന്നും മെഹുല്‍ ചോക്സി സിബിഐക്ക് അയച്ച കത്തില്‍ പറയുന്നു.

Related Tags :
Similar Posts