India
പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ പ്രചാരണം ആരംഭിച്ചുപ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ പ്രചാരണം ആരംഭിച്ചു
India

പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ പ്രചാരണം ആരംഭിച്ചു

Subin
|
20 May 2018 12:15 AM GMT

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് മീരാകുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മീരാകുമാര്‍ പ്രചാരണം ആരംഭിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച മീരാകുമാര്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം, എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച മറ്റ് പാര്‍ട്ടികളുടെ നേതാക്കളെയുമായും മീരാകുമാര്‍ വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് മീരാകുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് രണ്ട് വ്യത്യസ്തമായ ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും അതില്‍ ജാതി കലര്‍ത്തേണ്ടതില്ലെന്നും ആവര്‍ത്തിച്ചു. പിന്തുണ പ്രഖ്യാപിച്ച മറ്റ് പാര്‍ട്ടികളുടെ നേതാക്കളുമായും എന്‍ഡിഎ സഖ്യകക്ഷികളല്ലാത്ത മറ്റ് പാര്‍ട്ടികളുടെ നേതാക്കളുമായും മീരാകുമാര്‍ വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.

17 പാര്‍ട്ടികളുടെ പിന്തുണയുള്ള മീരാകുമാര്‍ 35 ശതമാനത്തോളം വോട്ടുകളാണ് ഉറപ്പാക്കായിട്ടുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിശാലമായ പ്രതിപക്ഷഐക്യം കൂടി ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്റെ ഒന്നാംഘട്ട പ്രചാരണം അവസാന ഘട്ടത്തിലാണ്. ജമ്മുകശ്മീരിലെ ബിജെപി സഖ്യകക്ഷി പിഡിപിയും രാംനാഥ് ഗോവിന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമേ 11 പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയ എന്‍ഡിഎക്ക് 65 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പിക്കാനായിട്ടുണ്ട്.

Related Tags :
Similar Posts