ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിന് ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷണർ
|ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിന് ന്യായീകരണവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ അചല്‍ കുമാര്‍ ജോതി രംഗത്ത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിന് ന്യായീകരണവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ അചല്‍ കുമാര്‍ ജോതി രംഗത്ത്. ഗുജറാത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതെന്നാണ് വിശദീകരണം.
ഗുജറാത്തില്‍ 26443 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടിവരും. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ പിന്നെ അവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. അതുകൊണ്ടാണ് വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതെന്നാണ് ഇലക്ഷന് കമ്മീഷണറുടെ ന്യായീകരണം. ഹിമാചൽ പ്രദേശില്‍ മഞ്ഞുവീഴ്ചയ്ക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തിയ്യതി നേരത്തെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്ത ഇലക്ഷന് കമ്മീഷണറുടെ നിലപാടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ബിജെപി സര്‍ക്കാരിന് സാവകാശം നല്‍കുന്നുവെന്നാണ് പരാതി.