India
ഇന്ന് കരിദിനമെന്ന് പ്രതിപക്ഷം; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപിഇന്ന് കരിദിനമെന്ന് പ്രതിപക്ഷം; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപി
India

ഇന്ന് കരിദിനമെന്ന് പ്രതിപക്ഷം; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപി

Sithara
|
20 May 2018 6:06 AM GMT

നോട്ട് നിരോധത്തിന് ഇന്ന് ഒരാണ്ട് തികയുന്നു.

നോട്ട് നിരോധത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. പ്രതിപക്ഷം രാജ്യവ്യാപകമായി കരിദിനം ആചരിക്കും. അതേസമയം കള്ളപ്പണ വിരുദ്ധ ദിനമായി കൊണ്ടാടാനാണ് ബിജെപിയുടെ തീരുമാനം.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമര്‍ശവും പ്രതിഷേധവും വിളിച്ച് വരുത്തിയ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. ഒരാണ്ട് തികയുമ്പോഴും ഇതേ തുടര്‍ന്നുള്ള ദുരിതവും പ്രതിഷേധവും തുടരുകയാണ്. കരിദിനാചരണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും കോണ്‍ഗ്രസിന്‍റെ പ്രതിഷേധ റാലികള്‍ നടക്കും.

സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ എട്ട് ഇടത് പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തില്‍ ഇടത് നേതാക്കള്‍ റിസര്‍വ്വ് ബാങ്കിലേക്ക് മാര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തലസ്ഥാനത്ത് വെവ്വേറെ പ്രതിഷേധ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നീക്കത്തെ മറികടക്കാന്‍ ഇന്ന് കള്ളപ്പണ വിരുദ്ധ ദിനമായി കൊണ്ടാടാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്ര മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നോട്ട് നിരോധത്തിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കും.

Similar Posts