India
നിലപാടിലുറച്ച് കാരാട്ടും യെച്ചൂരിയും: യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് സിപിഎംനിലപാടിലുറച്ച് കാരാട്ടും യെച്ചൂരിയും: യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് സിപിഎം
India

നിലപാടിലുറച്ച് കാരാട്ടും യെച്ചൂരിയും: യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് സിപിഎം

Khasida
|
20 May 2018 2:30 AM GMT

രാഷ്ട്രീയ അടവ് നയവും തിരഞ്ഞെടുപ്പ് അടവ് നയവും രണ്ടായി കാണണമെന്ന് പ്രകാശ് കാരാട്ട്.

രാഷ്ട്രീയ അടവ് നയവും തിരഞ്ഞെടുപ്പ് അടവ് നയവും രണ്ടായി കാണണമെന്ന് പ്രകാശ് കാരാട്ട്. കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചാണ് കാരാട്ട് രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് അവതരിപ്പിച്ചത്. എന്നാല്‍ ആരുമായി സഹകരിക്കില്ലെന്ന നിലപാട് പ്രതിപക്ഷ ഐക്യത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് തന്‍റെ നിലപാട് വിശദീകരിച്ചുകൊണ്ട് സീതാറാം യെച്ചൂരിയും ചൂണ്ടിക്കാട്ടി. അതേസമയം യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

സിപിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയല്ലാത്തൊരാള്‍ രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് അവതരിപ്പിച്ചത്. രാഷ്ട്രീയ അടവ് നയവും തിരഞ്ഞെടുപ്പ് അടവ് നയവും രണ്ടായി കാണണമെന്നും ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നും പ്രമേയത്തിന്‍റെ കരട് അവതരിപ്പിച്ച് കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയെ പരാജയപ്പെടുത്താന്‍ വേണ്ട നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ടെന്നും കാരാട്ട് വിശദീകരിച്ചു. പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്‍റെ നിലപാട് പാര്‍ട്ടിക്കുവേണ്ടി യെച്ചൂരി വിശദീകരിക്കുമെന്നും പറഞ്ഞായിരുന്നു കാരാട്ടിന്റെ അവതരണം.

എന്നാല്‍ പ്രതിപക്ഷ ഐക്യത്തെ ഭിന്നിപ്പിക്കുന്ന നിലപാട് പാര്‍ട്ടി കൈക്കൊള്ളരുതെന്ന് തന്‍റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് യെച്ചൂരി ഓര്‍മിപ്പിച്ചു. കേരളത്തിലടക്കം പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിയണം. കോണ്‍ഗ്രസുമായെന്നല്ല ആരുമായും സഹകരണമില്ലെന്ന് വേണമെങ്കില്‍ തീരുമാനിക്കാം, പക്ഷെ പിന്നീട് അടവ് നയത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. രാഷ്ട്രീയനയത്തില്‍ തിരുത്ത് വേണമെന്നും യെച്ചൂരി തന്‍റെ നിലപാട് കടുപ്പിച്ചുകൊണ്ട് ആവശ്യപ്പെട്ടു. യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഭാഗമാണിതെന്നും പാര്‍ട്ടി പിന്നീട് വിശദീകരിച്ചു.

രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് റിപ്പോര്‍ട്ടിനുമേല്‍ ഇന്ന് പൊതുചര്‍ച്ച നടക്കും. കേരളത്തിന് 45 മിനുട്ടാണ് സമയം അനുവദിച്ചിരിക്കുന്നത്.

Related Tags :
Similar Posts